വെള്ളത്തിന് പകരം ബിയര്‍ കുടിക്കുന്നതല്ല സംസ്കാരമെന്ന് ശിവസേന

Update: 2018-05-26 22:37 GMT
Editor : admin
വെള്ളത്തിന് പകരം ബിയര്‍ കുടിക്കുന്നതല്ല സംസ്കാരമെന്ന് ശിവസേന
Advertising

 വ്യവസായ സ്ഥാപനങ്ങളുടെ സംരക്ഷണത്തെക്കാള്‍ പ്രാമുഖ്യം നല്‍കേണ്ടത് മനുഷ്യജീവനാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മനുഷ്യ ജീവന്‍ സംരക്ഷിക്കുന്നിടത്തോളം വലുതായി മറ്റൊന്നില്ലെന്ന ....

കുടിവെള്ളത്തിന് പകരം ബിയര്‍ കുടിക്കുന്നതല്ല ഇന്ത്യന്‍ സംസ്കാരമെന്ന് ശിവസേന. കടുത്ത വളര്‍ച്ചക്കിടയിലും മറാത്തവാഡമേഖലയിലെ ഔറംഗബാദിലെ മദ്യനിര്‍മ്മാണശാലകള്‍ക്ക് വെള്ളം നല്‍കാനുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സഖ്യകക്ഷിയായ ശിവസേനയുടെ അധ്യക്ഷന്‍ ഉദ്ധവ് താക്കറേ നേരത്തെ തന്നെ രംഗതെത്തിയിരുന്നു.

മുഖപത്രമായ സാംനയിലെ മുഖപ്രസംഗത്തിലാണ് ഫട്നാവിസ് സര്‍ക്കാരിനെതിരെ ശിവസേന ആഞ്ഞടിച്ചത്. വ്യവസായ യൂണിറ്റുകള്‍ക്ക് അവകാശപ്പെട്ട ക്വാട്ടയിലുള്‍പ്പെടുന്ന ജലം മാത്രമാണ് നല്‍കുന്നതെന്ന ഗ്രാമവികസന മന്ത്രി പങ്ക് മുണ്ഡെയുടെ പ്രസ്താവനയെ മുഖപ്രസംഗം രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. വ്യവസായ സ്ഥാപനങ്ങളുടെ സംരക്ഷണത്തെക്കാള്‍ പ്രാമുഖ്യം നല്‍കേണ്ടത് മനുഷ്യജീവനാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മനുഷ്യ ജീവന്‍ സംരക്ഷിക്കുന്നിടത്തോളം വലുതായി മറ്റൊന്നില്ലെന്ന സത്യം സര്‍ക്കാര്‍ മനസിലാക്കണം. കുടിവെള്ളത്തിന് പകരം ബിയര്‍ ഉപയോഗിക്കുന്നതല്ല നമ്മുടെ സംസ്കാരം. വളര്‍ച്ചബാധിത മേഖലയിലെ ജനങ്ങള്‍ പണം കൊടുത്ത് കുപ്പിവെള്ള വാങ്ങാന്‍ ത്രാണിയില്ലാത്തവരാണെന്ന കാര്യം സര്‍ക്കാര്‍ ഓര്‍ക്കണമെന്നും മുഖപ്രസംഗം പറയുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News