ഡല്‍ഹിയിലെ നഴ്സുമാര്‍ അനിശ്ചിതകാല സമരത്തില്‍

Update: 2018-05-27 22:40 GMT
ഡല്‍ഹിയിലെ നഴ്സുമാര്‍ അനിശ്ചിതകാല സമരത്തില്‍
Advertising

ഇന്നലെ ഡല്‍ഹിയില്‍ സമരം ചെയ്ത നഴ്സുമാര്‍ക്കെതിരെ അവശ്യസര്‍വീസ് നിയമപ്രകാരം കേസ് എടുത്തിരുന്നു.

Full View

കേന്ദ്ര സര്‍ക്കാരിന്റെയും ഡല്‍ഹി സര്‍ക്കാരിന്റെയും കീഴിലുള്ള ആശുപത്രികളിലെ നഴ്സുമാര്‍ ഡല്‍ഹിയില്‍ അനിശ്ചിതകാല സമരത്തില്‍. മലയാളികളുള്‍പ്പെടെ ഇരുപതിനായിരത്തോളം നഴ്സുമാരാണ് പണിമുടക്കുന്നത്. ഇന്നലെ ഡല്‍ഹിയില്‍ സമരം ചെയ്ത നഴ്സുമാര്‍ക്കെതിരെ അവശ്യസര്‍വീസ് നിയമപ്രകാരം കേസ് എടുത്തിരുന്നു.

സേവന വേതന വ്യവസ്ഥകള്‍ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് നഴ്സുമാര്‍ ഇന്നലെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ഓള്‍ ഇന്ത്യ ഗവണ്‍മെന്റ് നഴ്സസ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് സമരം. സമരത്തില്‍ പങ്കെടുത്ത നഴ്സുമാരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് നഴ്സുമാര്‍ അറിയിച്ചു

നിരവധി തവണ നഴ്സസ് ഫെഡറേഷനുമായി കേന്ദ്രസംസ്ഥാന സര്‍ക്കാരുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ തീരുമാനമാകാതെ വന്നതോടെയാണ് പ്രത്യക്ഷസമരത്തിലേക്ക് നീങ്ങിയത്. സമരത്തെ തുടര്‍ന്ന് ആശുപത്രികളിലെ പ്രവര്‍ത്തനം താറുമാറായിട്ടുണ്ട്. സമരം ചെയ്യുന്ന നഴ്സുമാരെ മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മയും കടന്നപ്പള്ളി രാമചന്ദ്രനും സന്ദര്‍ശിച്ചു.

Tags:    

Similar News