വരള്‍ച്ചയ്ക്ക് ആശ്വാസമായി ലത്തൂരില്‍ കുടിവെള്ളവുമായി ട്രെയിന്‍

Update: 2018-05-27 21:55 GMT
Editor : admin
വരള്‍ച്ചയ്ക്ക് ആശ്വാസമായി ലത്തൂരില്‍ കുടിവെള്ളവുമായി ട്രെയിന്‍
Advertising

അഞ്ച് ലക്ഷം ലിറ്റര്‍ വെള്ളവുമായിട്ടാണ് സ്‌പെഷ്യല്‍ ട്രെയിന്‍ എത്തിയത്. കുടിവെള്ളമെത്തിയ ആശ്വാസത്തിലാണ് നാട്ടുകാര്‍.

വരള്‍ച്ചയുടെ പിടിയിലായ മഹാരാഷ്ട്രയിലെ ലത്തൂരില്‍ കുടിവെള്ളവും വഹിച്ചുകൊണ്ടുള്ള ട്രെയിന്‍ എത്തി. അഞ്ച് ലക്ഷം ലിറ്റര്‍ വെള്ളവുമായിട്ടാണ് സ്‌പെഷ്യല്‍ ട്രെയിന്‍ എത്തിയത്. കുടിവെള്ളമെത്തിയ ആശ്വാസത്തിലാണ് നാട്ടുകാര്‍.

ഇന്ന് രാവിലെ ലത്തൂരിനടുത്തുള്ള മിറാജിലാണ് 10 ടാങ്കുകളുള്ള ട്രെയിന്‍ എത്തിയത്. ഇതില്‍ ഓരോന്നിലും 50,000 ലിറ്റര്‍ വെള്ളവും. അതീവ വരള്‍ച്ച ദുരിതം നേരിടുന്ന പ്രദേശമായ ലത്തൂരിലേക്കാണ് ട്രെയിനില്‍ വെള്ളമെത്തിക്കുന്നത്. സര്‍ക്കാരും റയില്‍വേ മന്ത്രാലയവും സംയുക്തമായി കടിവെള്ളം എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഓരോ വാഗണിലും 54000 ലിറ്റര്‍ വെള്ളം നിറയ്ക്കാമെങ്കിലും 50000 ലിറ്റര്‍ ആണ് നിറച്ചിട്ടുള്ളത്. ലാത്തൂരിലെത്തുന്നതോടെ ഈ വെള്ളം 450 ലോറികളിലായി വെള്ളം കാത്തിരിക്കുന്ന ഗ്രാമീണരിലേക്കെത്തും. നിലവില്‍ 400 ടാങ്കറുകളാണ് ഇവിടെ വെള്ളം വിതരണം ചെയ്യുന്നത്. 200 വാട്ടര്‍ ടാങ്കുകളും ഒരുക്കിയിട്ടുണ്ട്. ഏപ്രില്‍ 15ഓടെ മറ്റൊരു ട്രെയിന്‍ കൂടി എത്തുന്നതോടെ ജലക്ഷാമം താല്‍ക്കാലികമായി പരിഹരിക്കപ്പെടുമെന്നാണ് സൂചന.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News