സ്വകാര്യ മേഖലക്ക് വാതില്‍ തുറന്ന് കൊടുത്ത് ബജറ്റ് നിര്‍ദേശങ്ങള്‍

Update: 2018-05-28 06:25 GMT
Editor : admin
സ്വകാര്യ മേഖലക്ക് വാതില്‍ തുറന്ന് കൊടുത്ത് ബജറ്റ് നിര്‍ദേശങ്ങള്‍
Advertising

പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ നടപടികള്‍ ശക്തമാക്കും.

ഭക്ഷ്യോല്‍പ്പന്ന വിപണന മേഖലയില്‍ നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ നിര്‍ദേശിക്കുന്നതാണ് പുതിയ ബജറ്റ്. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ നടപടികള്‍ ശക്തമാക്കും. പൊതുമേഖല ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം 50 ശതമാനത്തില്‍ താഴെയാക്കും. ജില്ലാ ആശുപത്രികളിലെ പുതിയ ഡയാലിസിസ് കേന്ദ്രങ്ങളില്‍ പൊതു സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാനും ബജറ്റ് നിര്‍ദേശിക്കുന്നു.

സര്‍ക്കാരിന്റെ ജോലി ബിസിനസ്സ് ചെയ്യലല്ല എന്ന് പറഞ്ഞ് കൊണ്ടാണ്, ശക്തമായ ഉദാര വത്കരണ നടപടികള്‍ക്കുള്ള പ്രഖ്യാപനം ധനമനത്രി ബഡ്ജറ്റ് പ്രസംഗത്തില്‍ നടത്തിയത്. അരുണ്‍ ജെയ്റ്റിലി നടത്തിയത്.

പൊതുമേഖല ബാങ്കായ ഐഡിബിഐയിലെ സര്‍ക്കാര്‍ ഓഹരി പങ്കാളിത്വം 50 ശതമാനത്തിന് താഴെയാക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും, ഇത് മറ്റ് എല്ലാ പൊതുമേഖല ബാങ്കുകളിലേക്കും വ്യാപിപ്പിക്കുമെന്നും ജെയ്റ്റിലി പറഞ്ഞു. പൊതുമേഖല ഇന്‍ഷൂറന്‍സ് കന്പനികളിലെ ഓഹരികള്‍ വിറ്റഴിക്കുന്നതിന്, കന്പനികളെ ഒഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യും. ഇന്‍ഷൂറന്‍സ് കന്പനികളില്‍ നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിദേശ നിക്ഷേപ പരിധി വര്‍ദ്ധിപ്പിക്കും. പെന്‍ഷന്‍ സ്കീമുകളിലും വിദേശ നിക്ഷേപം കൊണ്ട് വരുമെന്നും ധനമന്ത്രി അറിയിച്ചു. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിപണനത്തില്‍ നൂറ് ശതമാനം വിദേശനിക്ഷേപം കൊണ്ട് വരുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാ ജില്ലാ ആശുപത്രികളിലും പൊതു സ്വകാര്യ പങ്കാളിത്വത്തോടെ ഡയാലിസിസ് സെന്‍റുകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനം ആരോഗ്യ മേഖലയിലും സ്വകാര്യ വത്കരണം ഊര്‍ജ്ജിതമാക്കുന്നതിന്റെ സൂജനയാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News