വരള്‍ച്ച; കേന്ദ്രത്തിനും ഗുജറാത്ത് സര്‍ക്കാരിനും സുപ്രീം കോടതിയുടെ വിമര്‍ശം

Update: 2018-05-28 13:39 GMT
Editor : admin
വരള്‍ച്ച; കേന്ദ്രത്തിനും ഗുജറാത്ത് സര്‍ക്കാരിനും സുപ്രീം കോടതിയുടെ വിമര്‍ശം
Advertising

വരള്‍ച്ച സംബന്ധിച്ച പൊതുതാല്‍പര്യ ഹരജിയില്‍ കേന്ദ്രത്തിനും ഗുജറാത്ത് സര്‍ക്കാരിനും സുപ്രീം കോടതിയുടെ വിമര്‍ശം.

വരള്‍ച്ച സംബന്ധിച്ച പൊതുതാല്‍പര്യ ഹരജിയില്‍ കേന്ദ്രത്തിനും ഗുജറാത്ത് സര്‍ക്കാരിനും സുപ്രീം കോടതിയുടെ വിമര്‍ശം. വരള്‍ച്ച ബാധിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗുജറാത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇല്ലാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
മഴ ലഭ്യത, ഭക്ഷ്യ സുരക്ഷ ബില്‍, തൊഴിലുറപ്പ് പദ്ധതി എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഫയല്‍ ചെയ്യാതിരുന്ന ഗുജറാത്ത് സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു. ഗുജറാത്ത് സര്‍ക്കാര്‍ എന്തിനെയും ലഘൂകരിച്ചാണ് കാണുന്നതെന്നും കോടതി പറഞ്ഞു.

വരള്‍ച്ച നേരിടാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ പ്രവര്‍ത്തനം വിശദീകരണം ആവശ്യപ്പെട്ട് സ്വരാജ് അഭിയാന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശം. വരള്‍ച്ചാ ദുരിതാശ്വാസത്തിനായി തൊഴിലുറപ്പ് പദ്ധതി വഴി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളെ കുറിച്ച് ചോദിച്ചറിയവെയാണ് കേന്ദ്രത്തെയും ഗുജറാത്ത് സര്‍ക്കാരിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചത്. വരള്‍ച്ച ബാധിത പ്രദേശങ്ങളിലെ എത്ര കുടുംബങ്ങള്‍ക്ക് തൊഴിലുറപ്പ് പദ്ധതി പ്രകാരം 150 തൊഴില്‍ ദിനങ്ങള്‍ നല്‍കാന്‍ സാധിച്ചുവെന്നായിരുന്നു കോടതിയുടെ ചോദ്യം.
കേസ് പരിഗണിച്ചപ്പോഴെല്ലാം ഇക്കാര്യങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗുജറാത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇല്ലാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. മഴ ലഭ്യത, ഭക്ഷ്യ സുരക്ഷ ബില്‍, തൊഴിലുറപ്പ് പദ്ധതി എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഫയല്‍ ചെയ്യാതിരുന്ന ഗുജറാത്ത് സര്‍ക്കാരിനെയും വിമര്‍ശിച്ച കോടതി ഗുജറാത്ത് സര്‍ക്കാര്‍ എന്തിനെയും ലഘൂകരിച്ചാണ് കാണുന്നതെന്നും പറഞ്ഞു. 10 സംസ്ഥാനങ്ങളിലായി 256 ജില്ലകളെയാണ് വരള്‍ച്ച ബാധിച്ചിട്ടുള്ളത് എന്നും തൊഴിലുറപ്പ് പദ്ധതി പ്രകാരം വിവിധ സംസ്ഥാനങ്ങളിലായി 19,500 കോടി രൂപ ചെലവഴിച്ചതായും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കേസ് 26ന് വീണ്ടും പരിഗണിക്കും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News