രാധിക വെമുല 2019ല്‍ മത്സരിക്കണം, 'മനുസ്മൃതി ഇറാനി'യെ പാഠം പഠിപ്പിക്കണം: ജിഗ്നേഷ്

Update: 2018-05-28 07:28 GMT
Editor : Sithara
രാധിക വെമുല 2019ല്‍ മത്സരിക്കണം, 'മനുസ്മൃതി ഇറാനി'യെ പാഠം പഠിപ്പിക്കണം: ജിഗ്നേഷ്
Advertising

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രോഹിത് വെമുലയുടെ അമ്മ രാധിക വെമുല മത്സരിക്കണമെന്ന് ദലിത് ആക്റ്റിവിസ്റ്റും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രോഹിത് വെമുലയുടെ അമ്മ രാധിക വെമുല മത്സരിക്കണമെന്ന് ദലിത് ആക്റ്റിവിസ്റ്റും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. മനുസ്മൃതി ഇറാനിയെ ഒരു പാഠം പഠിപ്പിക്കണമെന്നും സ്മൃതി ഇറാനിയെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. രോഹിത് വെമുലയുടെ രണ്ടാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ രാധികയും ജിഗ്നേഷും പങ്കെടുത്തിരുന്നു. പിന്നാലെയാണ് ജിഗ്നേഷിന്‍റെ ട്വീറ്റ്.

സ്മൃതി ഇറാനി മാനവ വിഭവശേഷി വകുപ്പ് മന്ത്രി ആയിരിക്കുമ്പോഴാണ് ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ രോഹിത് വെമുല ആത്മഹത്യ ചെയ്തത്. രോഹിത് വെമുലയുടെ മരണം രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന സ്മൃതി ഇറാനിയുടെ പരാമര്‍ശത്തിനെതിരെ അക്കാലത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

രാധിക വെമുലക്കൊപ്പം കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചരണം നടത്തുമെന്നും ജിഗ്നേഷ് വ്യക്തമാക്കി. ബിജെപി, സംഘപരിവാര്‍ രാഷ്ട്രീയത്തെ പരാജയപ്പെടുത്തും. രാജ്യത്തിന്‍റെ ഓരോ കോണിലും ദലിത് പ്രസ്ഥാനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News