ഗൗരി ലങ്കേഷിന്‍റെ കൊലപാതകം; ഹിന്ദു യുവസേന നേതാവ് അറസ്റ്റില്‍

Update: 2018-05-28 23:55 GMT
Editor : Subin
ഗൗരി ലങ്കേഷിന്‍റെ കൊലപാതകം; ഹിന്ദു യുവസേന നേതാവ് അറസ്റ്റില്‍
Advertising

ബംഗളൂരു മജസ്റ്റിക് ബസ് ടെര്‍മിനനില്‍ വച്ച്, തോക്കുമായി പിടിയിലായ ഇയാളെ, ചോദ്യം ചെയ്തതിലാണ് ഗൗരി ലങ്കേഷ് വധത്തിലെ ബന്ധം പൊലീസിന് ലഭിച്ചത്.

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊലപാതക കേസില്‍ ഒരാള്‍ ബംഗളൂരുവില്‍ അറസ്റ്റില്‍. ഹിന്ദു യുവസേന നേതാവും മാണ്ഡ്യ സ്വദേശിയുമായ കെ.ടി. നവീന്‍കുമാറാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ നവീനെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ചിക്മംഗളൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന നവീന്‍, ഹിന്ദു യുവസേന സ്ഥാപക നേതാവും ഹിന്ദു ജനജാഗ്രത സമിതി പ്രവര്‍ത്തകനുമാണ്. ഫെബ്രുവരി അവസാന വാരത്തില്‍ ബംഗളൂരു മജസ്റ്റിക് ബസ് ടെര്‍മിനനില്‍ വച്ച്, തോക്കുമായി പിടിയിലായ ഇയാളെ, ചോദ്യം ചെയ്തതിലാണ് ഗൗരി ലങ്കേഷ് വധത്തിലെ ബന്ധം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന്, മാര്‍ച്ച് മൂന്നിന് കേസ് അന്വേഷിയ്ക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്, കൈമാറുകയായിരുന്നു.

ചിക്മംഗളൂരുവിലെ, നവീന്‍റെ താമസ സ്ഥലത്ത് പരിശോധന നടത്തിയ പൊലീസിന്, സനാദന്‍ സന്‍സ്തയുടെ ലഘുലേഖകളും ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റം സംബന്ധിച്ച് പൊലീസ് വിവരങ്ങള്‍ നല്‍കിയിട്ടില്ല. കൊലപാതകികള്‍ക്ക് ആയുധങ്ങള്‍ നല്‍കിയെന്നതും മറ്റ് സഹായങ്ങള്‍ നല്‍കിയെന്നതുമാണ് കുറ്റങ്ങളെന്നാണ് സൂചന. നവീന്‍ കുമാറിനെ, നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അപേക്ഷ, ബംഗളൂര്‍ കോടതി ഈ മാസം പന്ത്രണ്ടിന് പരിഗണിയ്ക്കും.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News