ദലിത് പെണ്‍കുട്ടിക്ക് ക്ഷേത്രത്തില്‍ വെള്ളം കുടിക്കുന്നതിന് വിലക്ക്

Update: 2018-05-29 07:02 GMT
Editor : Damodaran
ദലിത് പെണ്‍കുട്ടിക്ക് ക്ഷേത്രത്തില്‍ വെള്ളം കുടിക്കുന്നതിന് വിലക്ക്
Advertising

ക്ഷേത്രത്തിലെ പൊതു ടാപ്പില്‍ നിന്ന് വെള്ളം കുടിക്കാന്‍ ശ്രമിച്ചപ്പോഴാണ് പതിമൂന്ന് വയസ്സുകാരിയായ ദലിത് പെണ്‍കുട്ടിയെ പൂജാരി തടഞ്ഞത്....

ഉത്തര്‍പ്രദേശിലെ സമ്പലില്‍ ദലിത് പെണ്‍കുട്ടിക്ക് ക്ഷേത്രത്തില്‍ വെള്ളം കുടിക്കുന്നതിന് വിലക്ക്. ദലിതയാണെന്ന കാരണം പറഞ്ഞ് ക്ഷേത്രത്തിലെ പൂജാരിയാണ് വെള്ളം കുടിക്കുന്നത് തടഞ്ഞത്. ഇത് ചോദ്യം ചെയ്ത പെണ്‍കുട്ടിയുടെ പിതാവിനെ, പൂജാരിയുടെ നേതൃത്വത്തിലുള്ള മേല്‍ ജാതിക്കാര്‍ അക്രമിച്ചതായും പരാതി.

ക്ഷേത്രത്തിലെ പൊതു ടാപ്പില്‍ നിന്ന് വെള്ളം കുടിക്കാന്‍ ശ്രമിച്ചപ്പോഴാണ് പതിമൂന്ന് വയസ്സുകാരിയായ ദലിത് പെണ്‍കുട്ടിയെ പൂജാരി തടഞ്ഞത്. ഇത് ചോദ്യം ചെയ്ത്. പെണ്‍കുട്ടിയുടെ പിതാവെത്തിയപ്പോള്‍, പൂജാരിയും മേല്‍ജാതിക്കാരായ ആളുകളും ചേര്‍ന്ന് തൃശൂലം കൊണ്ട് അക്രമിച്ചു. വെള്ളം കുടിക്കാന്‍ ശ്രമിച്ച തന്നെയും മര്‍ദിച്ചതായി പെണ്‍കുട്ടി പറയുന്നു.

സംഭവമറിഞ്ഞ് പെണ്‍കുട്ടിയുടെ മറ്റ് കുടുംബാംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. സ്ഥലത്തെത്തിയ പൊലീസ് പൂജാരിക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഉറപ്പ് നല്‍കിയതോടെ പ്രതിഷേധം അവസാനിച്ചു. തുടര്‍ന്ന് പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധ നിയമപ്രകാരം കേസെടുത്ത് പൂജാരിയെ അറസ്റ്റ് ചെയ്തു.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News