ജമ്മുവില്‍ സംഘര്‍ഷം തുടരുന്നു; വെടിവെപ്പില്‍ നാല് മരണം കൂടി

Update: 2018-05-29 11:09 GMT
Editor : Jaisy
ജമ്മുവില്‍ സംഘര്‍ഷം തുടരുന്നു; വെടിവെപ്പില്‍ നാല് മരണം കൂടി
Advertising

ദേശീയ സുരക്ഷ ഉപദേഷ്ടാവ്,ആഭ്യന്തര സെക്രട്ടറി, ഇന്റലിജന്‍സ് മേധാവി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്

ജമ്മുകാശ്മീരിലെ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രത്തില്‍ ഉന്നത തല യോഗം ചേര്‍ന്നു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വിളിച്ച യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേശ്ടാവ് ഉള്‍പ്പടെ പ്രമുഖര്‍ പങ്കെടുത്തു. അതിനിടെ കശ്മീരില്‍ പ്രതിഷേധക്കാര്‍ക്കെതിരെ സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ നാല് പേര്‍കൂടി മരിച്ചു.

ചരിത്രത്തിലെ ഏറ്റവും ശക്തമായ പ്രതിഷേധത്തിനാണ് ജമ്മു കാശ്മീര്‍ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. 10 ജില്ലകളില്‍ 38 ദിവസമായി നിരോധനാജ്ഞ തുടരുകയാണ്. പ്രശ്ന പരിഹാരത്തിന് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളില്‍ പ്രതിപക്ഷ വിമര്‍ശവും ശക്തം. ഈ സാഹചര്യത്തിലാണ് സംഘര്‍ഷാവസ്ഥക്ക് പരിഹാരം തേടി കേന്ദ്ര ആഭ്യന്തര മന്ത്രി അടിയന്തര ഉന്നത തല യോഗം വിളിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് കുമാര് ദോവലിന് പുറമെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും ഇന്‍റലിജന്‍സ് മേധാവിയും പങ്കെടുത്തു. അതിനിടെ കശ്മീരിലെ ബഡ്ഗാം ജില്ലയിലെ മാഗം മേഖലയില്‍ ഇന്നലെ തുടങ്ങിയ പ്രതിഷേധം ഇന്നും തുടരുകയാണ്, ഇവര്‍ക്കെതിരെ സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ 4 പേര്‍ കൂടി മരിച്ചു. 15 പേര്‍ക്ക് പരിക്കറ്റു. ഇതോടെ പ്രതിഷേധങ്ങള്‍ക്കെതിരായ സുരക്ഷാ സേനാ നടപടിയില്‍ മരിച്ച വരുടെ എണ്ണം 64 ആയി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News