സര്‍ജിക്കല്‍ ആക്രമണം: ഇന്ത്യന്‍ ഹൈകമ്മീഷണറെ പാകിസ്താന്‍ പ്രതിഷേധം അറിയിച്ചു
Update: 2018-05-29 19:48 GMT
പാക് അതിര്‍ത്തിക്കുള്ളില്‍ കയറി ഇന്ത്യ നടത്തിയ സൈനിക നടപടിയെത്തുടര്‍ന്ന് പാകിസ്താനിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ഗൌതം നന്ദാവാലയെ പാക് വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
പാക് അതിര്‍ത്തിക്കുള്ളില്‍ കയറി ഇന്ത്യ നടത്തിയ സൈനിക നടപടിയെത്തുടര്‍ന്ന് പാകിസ്താനിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ഗൌതം നന്ദാവാലയെ പാക് വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. പഞ്ചാബിലും ജമ്മു കശ്മീരിലും പാക് അതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്നവരെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു. 22 രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ വിദേശകാര്യ സെക്രട്ടറി വിളിച്ചു വരുത്തി സ്ഥിതിഗതികള്‍ വിശദീകരിച്ചു. പൂഞ്ച് മേഖലയില്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ വീണ്ടും വെടിവെപ്പുണ്ടായി. ഇപ്പോഴും വെടിവെപ്പ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.