ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസ്: പ്രതികള്‍ക്ക് വധശിക്ഷയില്ല, അഞ്ച് പൊലീസുകാര്‍ കുറ്റക്കാര്‍

Update: 2018-05-29 07:39 GMT
Editor : Subin
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസ്: പ്രതികള്‍ക്ക് വധശിക്ഷയില്ല, അഞ്ച് പൊലീസുകാര്‍ കുറ്റക്കാര്‍
Advertising

വിചാരണക്കോടതി കുറ്റവിമുക്തരാക്കിയ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്നും ഹൈക്കോടതി വിധിച്ചു. വിചാരണക്കോടതി പതിനൊന്ന് പ്രതികള്‍ക്ക് വിധിച്ച ജീവപര്യന്തം തടവുശിക്ഷ ശരിവെച്ചു

2002ലെ ഗുജറാത്ത് വംശഹത്യാ ശ്രമത്തിനിടെ ബില്‍ക്കീസ് ബാനുവിനെ കൂട്ട ബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല. കേസിലെ മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹരജി ബോംബെ ഹൈക്കോടതി തള്ളി. അതേ സമയം വിചാരണക്കോടതി കുറ്റവിമുക്തരാക്കിയ അഞ്ച് പൊലീസുകാര്‍ കുറ്റക്കാരാണെന്ന് ഹൈകോടതി വിധിച്ചു.

2008 ജനുവരിയില്‍ ഈ കേസില്‍ പ്രത്യേക വിചാരണ കോടതി 12 പ്രതികള്‍ക്ക് ജീവപര്യന്തവും ഒരു പോലീസുകാരന് മൂന്ന് വര്‍ഷം തടവും വിധിച്ചിരുന്നു. കേസിലെ മറ്റു പ്രതികളായ 5 പോലീസുകാരെ വെറുതെ വിടുകയും ചെയ്തു. എന്നാല്‍ ബില്‍ക്കീസ് ബാനു കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് വിശേഷിപ്പിച്ച് സി ബി ഐ ഹൈക്കോടതിയെ സമീപിക്കുകായിരുന്നു. 11 കുറ്റവാളികളില്‍ മൂന്ന് പേര്‍ക്ക് വധ ശിക്ഷ നല്‍കണമെന്നായിരുന്നു ആവശ്യം. ഇത് നിരാകരിച്ച ഹൈക്കോടതി ഇവരുള്‍പ്പെടെ 11 പ്രതികളുടെ ജീവപരന്ത്യം തടവ് ശരിവച്ചു.

അതേ സമയം തെളിവ് നശിപ്പിച്ച കുറ്റത്തില്‍ വിചാരണ കോടതി വെറുതെ വിട്ട അഞ്ച് പോലീസ് കാര് കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തി. കീഴ്‌കോടതി കുറ്റകാരനെന്ന് വിധിച്ച ഒരു പോലീസുകാരന്‍ നേരത്തെ മരിച്ചിരുന്നു. 2002 മാര്‍ച്ച് മൂന്നിനായിരുന്നു കേസിനാസ്പദാമായ സംഭവം. ബലാത്സംഗത്തിനിരയാകുമെന്‌പോള്‍ ബില്‍കീസ് ഗര്‍ഭിണിയായിരുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News