പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് സുഖോയ് 30 യുദ്ധവിമാനത്തില്‍ സഞ്ചരിച്ചു
ജോദ്പൂരിലെ എയര്‍ഫോഴ്സ് കേന്ദ്രത്തില്‍വെച്ചാണ് നിര്‍മല സീതാരാമന് യുദ്ധവിമാനത്തില്‍ യാത്രചെയ്തത്. ഇതാദ്യമായാണ് ഒരു മുഴുവന്‍ സമയ പ്രതിരോധമന്ത്രി സുഖോയ് യുദ്ധവിമാനത്തില്‍
പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് സുഖോയ് 30 യുദ്ധവിമാനത്തില്‍ സഞ്ചരിച്ചു. ജോദ്പൂരിലെ എയര്‍ഫോഴ്സ് കേന്ദ്രത്തില്‍വെച്ചാണ് നിര്‍മല സീതാരാമന് യുദ്ധവിമാനത്തില്‍ യാത്രചെയ്തത്. ഇതാദ്യമായാണ് ഒരു മുഴുവന്‍ സമയ പ്രതിരോധമന്ത്രി സുഖോയ് യുദ്ധവിമാനത്തില്‍ സഞ്ചരിക്കുന്നത്. രാജസ്ഥാനിലെ ജോദ്പൂരില്‍ എയര്‍ബെയ്സില്‍ നിന്നാണ് സുഖോയ് 30 പോര്‍വിമാനത്തില്‍ നിര്‍മല സീതാരാമന് യാത്രചെയ്തത്.
രണ്ട് പൈലറ്റുകള്‍ക്ക് സഞ്ചരിക്കാവുന്ന ട്വിന്‍ എഞ്ചിന് യുദ്ധവിമാനത്തില്‍ പിറകിലെ സീറ്റിലായിരുന്നു യൂണിഫോം ധരിച്ചുള്ള മന്ത്രിയുടെ യാത്ര. 45 മിനുട്ട് നേരം മന്ത്രി യുദ്ധവിമാനത്തില്‍ പറന്നു. നേരത്തെ നേവിയുടെ യുദ്ധവിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയിലും സഞ്ചരിച്ചിരുന്നു.