പശുവിനെ കൊന്ന അഖ്‍ലാഖിന് 50 ലക്ഷം, ദേശസ്നേഹിയായ ചന്ദന് എന്തുകൊണ്ടില്ല? വിഷം തുപ്പി വിഎച്ച്പി
ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ചന്ദന്‍ ഗുപ്തയുടെ ബന്ധുക്കള്‍ക്ക് എന്തുകൊണ്ട് മുഹമ്മദ് അഖ്‍ലാഖിന്‍റെ കുടുംബത്തിന് നല്‍കിയ നഷ്ടപരിഹാരം നല്‍കുന്നില്ലെന്ന് വിഎച്ച്പി.
ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ചന്ദന്‍ ഗുപ്തയുടെ ബന്ധുക്കള്‍ക്ക് എന്തുകൊണ്ട് മുഹമ്മദ് അഖ്‍ലാഖിന്‍റെ കുടുംബത്തിന് നല്‍കിയ നഷ്ടപരിഹാരം നല്‍കുന്നില്ലെന്ന് വിഎച്ച്പി. ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ദാദ്രിയില്‍ ഗോസംരക്ഷകര്‍ മര്‍ദ്ദിച്ചു കൊന്ന അഖ്‍ലാഖിനെ പശുവിനെ കൊന്നവന്‍ എന്നാണ് വിഎച്ച്പി വിശേഷിപ്പിച്ചത്. അഖ്‍ലാഖിന്‍റെ കുടുംബത്തിന് നല്‍കിയ 50 ലക്ഷം എന്തുകൊണ്ട് ദേശസ്നേഹിയായ ചന്ദന്‍ ഗുപ്തയുടെ കുടുംബത്തിന് നല്‍കുന്നില്ലെന്നാണ് വിഎച്ച്പിയുടെ ചോദ്യം.
ചന്ദന്‍ ഗുപ്തയെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്ന് വിഎച്ച്പി ജില്ലാഭരണകൂടത്തിന് നിവേദനം നല്‍കി. കാസ്ഗഞ്ചിലെ ബിജെപി എംഎല്‍എയും ഇതേ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിട്ടുണ്ട്.
റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അനുമതിയില്ലാതെ തിരങ്ക റാലി നടത്തിയതോടെയാണ് കാസ്ഗഞ്ചില്‍ സാമുദായിക സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇന്ന് യുപിയിലെ 20 ജില്ലകളില്‍ ചന്ദന്‍ ഗുപ്തയെ അനുസ്മരിച്ച് വിഎച്ച്പി തിരങ്ക റാലി നടത്തി.