പിഎന്‍ബി തലപ്പത്ത് വന്‍ അഴിച്ചുപണിക്ക് നീക്കം; ആയിരത്തിലേറെ ജീവനക്കാരെ സ്ഥലം മാറ്റി

Update: 2018-05-29 06:59 GMT
പിഎന്‍ബി തലപ്പത്ത് വന്‍ അഴിച്ചുപണിക്ക് നീക്കം; ആയിരത്തിലേറെ ജീവനക്കാരെ സ്ഥലം മാറ്റി
Advertising

തട്ടിപ്പിന്‍റെ പശ്ചാത്തലത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ തലപ്പത്ത് വന്‍ അഴിച്ചുപണിക്ക് നീക്കം. ആയിരത്തിലേറെ ജീവനക്കാരെയാണ് കഴിഞ്ഞദിവസങ്ങളില്‍ ബാങ്ക് സ്ഥലം മാറ്റിയത്. അതിനിടെ

തട്ടിപ്പിന്‍റെ പശ്ചാത്തലത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ തലപ്പത്ത് വന്‍ അഴിച്ചുപണിക്ക് നീക്കം. ആയിരത്തിലേറെ ജീവനക്കാരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബാങ്ക് സ്ഥലം മാറ്റിയത്. അതിനിടെ തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവിന്‍റേയും ചോക്സിയുടേയും നിക്ഷേപങ്ങള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു.

വായ്പാ തട്ടിപ്പ് വര്‍ഷങ്ങളോളം തുടര്‍ന്നിട്ടും ഉന്നതനേതൃത്വം അറിയാതിരുന്നതില്‍ അന്വേഷണ ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ബാങ്കിലെ പല ഉന്നതര്‍ക്കും പങ്കുള്ളതായി സംശയിക്കുന്നതായും സിബിഐ നേരത്തെ തന്നെ കേന്ദ്ര വിജിലന്‍സ് കമ്മീഷനേയും ധനമന്ത്രാലയത്തേയും അറിയിച്ചിട്ടിണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബാങ്കിന്‍റെ തലപ്പത്ത് അഴിച്ചുപണിനടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്‍റെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ തേടി. താഴേക്കിടയിലെ അഴിച്ചുപണിയുടെ ഭാഗമായി കഴിഞ്ഞ 3 ദിവസത്തിനിടെ ആയിരത്തിലേറെ ജിവനക്കാരെ സ്ഥലംമാറ്റി. കേസില്‍ വിവിധ അന്വേഷണ ഏജന്‍സികളുടെ റെയിഡുകള്‍ ഇപ്പോഴുംതുടരുകയാണ്.

കഴിഞ്ഞദിവസം നടത്തിയ റെയ്ഡില്‍ നീരവ് മോദിയുടെ 9 ആഢംബരകാറുകളടക്കമുള്ളവ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇതിനൊപ്പം നീരവിന്‍റേയും ചോക്സിയുടേയും 95 കോടിയോളം വിവിധ നിക്ഷേപങ്ങളും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. അതേസമയം അന്വേഷണഏജന്‍‍സികള്‍ മരവിപ്പിച്ച ഇരുവരുടേയും ബാങ്ക് അക്കൌണ്ടുകളില്‍ പലതിലും മിനിമം ബാലന്‍സ് മാത്രമാണ് ഉള്ളതെന്നാണ് സൂചന. നീരവിന്‍റെ സ്ഥാപനങ്ങളില്‍ നിന്ന് വ്യാപകമായി വജ്രംവാങ്ങിയ ഉന്നതര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയക്കുകയും ചെയ്തു.

Tags:    

Similar News