മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പരീക്ഷ പുനഃസ്ഥാപിച്ചു

Update: 2018-05-30 22:29 GMT
Editor : admin | admin : admin
മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പരീക്ഷ പുനഃസ്ഥാപിച്ചു
Advertising

മെഡിക്കല്‍ കൊണ്‍സില്‍ ഓഫ് ഇന്ത്യയും വിവിധ സംസ്ഥാന സര്‍ക്കാരുകളും നല്‍കിയ പുനപരിശോധന ഹര്‍ജിയിലാണ് ജസ്റ്റിസ് അനില്‍ ആര്‍ ദവെ അദ്ധ്യക്ഷനായ ഭരണഘടനാ ബഞ്ചിന്‍റെ വിധി

മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ‌് അഥവാ "നീറ്റ്" നടത്താനാകില്ലെന്ന വിധി സുപ്രീം കോടതി റദ്ധാക്കി. മെഡിക്കല്‍ കൊണ്‍സില്‍ ഓഫ് ഇന്ത്യയും വിവിധ സംസ്ഥാന സര്‍ക്കാരുകളും നല്‍കിയ പുനപരിശോധന ഹര്‍ജിയിലാണ് ജസ്റ്റിസ് അനില്‍ ആര്‍ ദവെ അദ്ധ്യക്ഷനായ ഭരണഘടനാ ബഞ്ചിന്‍റെ വിധി.
നീറ്റ് പരീക്ഷയുടെ സാധുത സംബന്ധിച്ച ഹര്‍ജിയില്‍ പുതിയ ബഞ്ചില്‍ വാദം കേള്‍ക്കാനും സുപ്രീ കോടതി തീരുമാനിച്ചു.
സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശം കവര്‍ന്നെടുക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി 2013ലാണ് ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിനെതിരെ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന അല്‍ത്തമാസ് കബീറിന്‍റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബഞ്ചിന്‍റെ ഭൂരിപക്ഷ വിധിയായിരുന്നു ഇത്. ബഞ്ചിലെ രാണ്ടാം അംഗമായ ജസ്റ്റിസ് വിത്രം ജിത്ത് സെന്ഡ വിധിയോട് യോജിച്ചപ്പോള്‍ മൂന്നാം അംഗമായ അനില്‍ ആര്‍ ദവേ വിയോജിക്കുകയായിരുന്നു. ഇപ്പോള്‍ ഈ ഉത്തരവിനെതിരായ പുനപരിശോധന ഹര്‍ജി പരിഗണച്ചത്ണ് ജസ്റ്റിസ് അനില്‍ ആര്‍ ദവെ അദ്ധ്യക്ഷനായ മൂന്നം അഞ്ചംഗ ഭരണഘടനാ ബഞ്ചാണ്. പുനപരിശോധന ഹര്‍ജിയിലെ വാദങ്ങള്‍ ശരിവച്ച കോടതി നീറ്റ് പരീക്ഷയുടെ സാധുത സംബന്ധിച്ച ഹര്‍ജിയില്‍ പുതിയ ബഞ്ചില്‍ വാദം കേള്‍ക്കാമെന്നും വ്യക്തമാക്കി, ഇനി ഈ കേസില്‍ അന്തിമ വിധി വരുന്നത് വരെ നീറ്റ് പരീക്ഷയുമായി മെഡിക്കല്‍ കൊണ്‍സില്‍ ഓഫ് ഇന്ത്യക്ക് മുന്നോട്ട് പോകാനാകും. ദേശീയതലത്തില്‍ എം എബിബിഎസ് ബിഡിഎസ് മെഡിക്കല്ഡ പിജി കോഴ്സുകളുടെ പ്രവേശനത്തിന് 2012ലും പതീമൂന്നിലുമായാണ് മെഡിക്കല്‍ കൌണ്‍സില്‍ നീറ്റ് പരീക്ഷ നടത്തിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News