ഗൌരി ലങ്കേഷിന്റെ കൊലപാതകം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർണാടക സർക്കാരിനോട് റിപ്പോര്‍ട്ട് തേടി

Update: 2018-05-30 09:15 GMT
Editor : admin
ഗൌരി ലങ്കേഷിന്റെ കൊലപാതകം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർണാടക സർക്കാരിനോട് റിപ്പോര്‍ട്ട് തേടി
Advertising

ഗൌരി ലങ്കേഷിന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

മാധ്യമ പ്രവർത്തക ഗൌരി ലങ്കേഷിന്റെ കൊലപാതകത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർണാടക സർക്കാരിനോട് റിപ്പോര്‍ട്ട് തേടി. ആഭ്യന്തര വകുപ്പ് സെക്രട്ടറി യാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത് . ഗൌരി ലങ്കേഷിന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറി കർണാടക സർക്കാരിനോട് വിശദീകരണം തേടിയത്. കൊലയാളികൾ ഉടൻ പിടിയിലാകുമെന്നാണ് കർണാടക സർക്കാരിന്റെ പ്രതീക്ഷ

ഗൌരി ലങ്കേഷിന്റെ വീടിന് സമീപത്തെ സി സിസിടി ദൃശ്യങ്ങളിൽ നിന്ന് ഹെൽമറ്റ് ധരിച്ചയാളുടെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. എന്നാൽ ഇതിൽ വ്യക്തത വേണ്ടത്ര ഇല്ലെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. മറ്റ് ചിലയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അതേ സമയം കേസിന്റെ അന്വേഷണം സിബിഐ ക്ക് വിടണമെന്ന് ഗൌരി ലങ്കേഷിന്റെ കുടുംബം ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയും സമാന ആവശ്യവുമായി രംഗത്ത് എത്തി.

ഗൌരി ലങ്കേഷിന്റെ മൃതദേഹം ബംഗ്ളുരു ടൌൺ ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം പൊതുഗ്മാശനത്തിൽ സംസ്കരിച്ചു. ഗൌ രി ക്ക് ഐക്യദാർഢ്യവുമായി വിദ്യാർഥികളും യുവാക്കളും സമാധാന സംഗമo സംഘടിപ്പിച്ചു

Tags:    

Writer - admin

contributor

Editor - admin

contributor

Similar News