ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളെ കാട്ടാന ചവിട്ടിക്കൊന്നു

Update: 2018-05-30 08:23 GMT
Editor : Sithara
ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളെ കാട്ടാന ചവിട്ടിക്കൊന്നു
Advertising

ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥനായ സാദിഖ് റഹ്മാനാണ് മരിച്ചത്.

പശ്ചിമ ബംഗാളിലെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളെ കാട്ടാന ചവിട്ടിക്കൊന്നു. ജല്‍പയ്ഗുരി ജില്ലയില്‍ ലതാഗുരി വനമേഖലയില്‍ ദേശീയപാത 31ലാണ് സംഭവം നടന്നത്. ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥനായ സാദിഖ് റഹ്മാനാണ് മരിച്ചത്.

കാട്ടാനയെ കണ്ട സാദിഖ് ഫോട്ടോയെടുക്കാനായി കാറില്‍ നിന്നിറങ്ങി. ഉടന്‍ തന്നെ കാട്ടാന അക്രമാസക്തനായി. സമീപമുണ്ടായിരുന്നവര്‍ ആനയുടെ ശ്രദ്ധ മാറ്റാന്‍ നോക്കിയെങ്കിലും ആന പിന്തിരിഞ്ഞില്ല. സാദിഖിനെ നിലത്തിട്ട് ചവിട്ടി. ഗുരുതരമായി പരിക്കേറ്റ സാദിഖ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ആക്രമണത്തിന് ശേഷം ആന കാട്ടിലേക്ക് മടങ്ങി.

കാട്ടാനകള്‍ സ്ഥിരമായി ഹൈവേ മുറിച്ച് കടക്കാറുണ്ടെന്നും അപ്പോള്‍ ആരും വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാറില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സാദിഖ് പുറത്തിറങ്ങിയതോടെയാണ് ആന അക്രമാസക്തനായതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആനയുടെ ആക്രമണത്തില്‍ 84 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News