രാഹുല്‍ ഹിന്ദുവാണെങ്കില്‍ കേരളത്തില്‍ പശുവിനെ കൊന്നപ്പോള്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല? സ്മൃതി ഇറാനി

Update: 2018-05-30 20:00 GMT
Editor : Sithara
രാഹുല്‍ ഹിന്ദുവാണെങ്കില്‍ കേരളത്തില്‍ പശുവിനെ കൊന്നപ്പോള്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല? സ്മൃതി ഇറാനി
Advertising

രാഹുല്‍ ഗാന്ധി ഹിന്ദുവാണെങ്കില്‍ കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പശുവിനെ കൊന്നപ്പോള്‍ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.

രാഹുല്‍ ഗാന്ധി ഹിന്ദുവാണെങ്കില്‍ കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പശുവിനെ കൊന്നപ്പോള്‍ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഗുജറാത്തില്‍ വികസനത്തെ കുറിച്ച് ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് മതം പ്രചരണത്തിന് ഉപയോഗിക്കുന്നതെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.

സോമനാഥ ക്ഷേത്ര സന്ദര്‍ശന വിവാദത്തിനിടെയാണ് തങ്ങളുടെ കുടുംബം ശിവഭക്തരാണെന്ന് രാഹുല്‍ പറഞ്ഞത്. എന്നാല്‍ രാഷ്ട്രീയ ലാഭത്തിന് മതം ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നില്ല. മതത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് ആരുടെ മുന്‍പിലും ഹാജരാക്കേണ്ട ആവശ്യം തനിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറയുകയുണ്ടായി. തുടര്‍ന്നാണ് സ്മൃതി ഇറാനിയുടെ വിമര്‍ശം.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സോംനാഥ് ക്ഷേത്രത്തിലെത്തിയ രാഹുല്‍ അഹിന്ദു സന്ദര്‍ശക രജിസ്റ്ററിലാണ് ഒപ്പിട്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്‍റെ മതം ബിജെപി വിവാദമാക്കിയത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News