കാര്‍ കഴുകുകയോ ചെടിക്ക് വെള്ളം നനയ്ക്കുകയോ ചെയ്താല്‍ 2000 രൂപ പിഴ
Update: 2018-06-01 16:29 GMT
രാവിലെ 5.30 മുതല്‍ 8.30 വരെയുള്ള സമയത്തിനിടെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാലാണ് പിഴ ഈടാക്കുക
രാവിലെ കാര്‍ കഴുകുന്നവര്‍ക്കും ചെടികള്‍ക്ക് വെള്ളം നനയ്ക്കുന്നവര്‍ക്കും 2000 രൂപ പിഴ ഈടാക്കാന്‍ ചാണ്ഡീഗഡ് നഗരസഭയുടെ തീരുമാനം. രാവിലെ 5.30 മുതല്‍ 8.30 വരെയുള്ള സമയത്തിനിടെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാലാണ് പിഴ ഈടാക്കുക. കടുത്ത വരള്‍ച്ച കണക്കിലെടുത്ത് വെള്ളത്തിന്‍റെ ദുരുപയോഗം തടയാന്‍ ലക്ഷ്യമിട്ടാണ് നടപടി.
വെള്ളത്തിന്‍റെ ദുരുപയോഗം നിയന്ത്രിക്കാന്‍ മൂന്നംഗങ്ങള്‍ വീതമുള്ള 18 സംഘങ്ങളെ നഗരസഭ നിയോഗിച്ചിട്ടുണ്ട്. ചട്ടം ലംഘിച്ച് വെള്ളം ഉപയോഗിക്കുന്നവരെ കണ്ടെത്തി പിഴ ശിക്ഷ ഈടാക്കാനുള്ള അധികാരം ഈ സംഘത്തിനുണ്ടാകും.