ഉപദേശം വേണ്ടാ..ഞങ്ങളുടെ കുട്ടിയെ വളര്‍ത്താന്‍ ഞങ്ങള്‍ക്കറിയാം

Update: 2018-06-01 22:36 GMT
Editor : Jaisy
ഉപദേശം വേണ്ടാ..ഞങ്ങളുടെ കുട്ടിയെ വളര്‍ത്താന്‍ ഞങ്ങള്‍ക്കറിയാം
Advertising

വീഡിയോയെ വിമര്‍ശിച്ചവര്‍ക്കെല്ലാം എതിരെ ബോളിവുഡ് ഗായകരായ തോഷിയും ഷാരിബ് സാബ്രിയും ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്

പഠിപ്പിക്കുന്ന അമ്മയുടെ മുന്നില്‍ നിന്നും തൊഴുത് കരഞ്ഞ് അപേക്ഷിക്കുന്ന ആ മൂന്നു വയസുകാരിയെ ഓര്‍മ്മയില്ലേ..ഈയിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ കണ്ടവരുടെയെല്ലാം മനസില്‍ ഒരു നീറ്റലാവുകയും ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്ങ്, വിരാട് കോലി, ശിഖര്‍ ധവാന്‍, റോബിന്‍ ഉത്തപ്പ എന്നിവര്‍ വരെ ഈ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയും വ്യാപക വിമര്‍ശങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു.

എന്നാല്‍ ഈ വീഡിയോയെ വിമര്‍ശിച്ചവര്‍ക്കെല്ലാം എതിരെ ബോളിവുഡ് ഗായകരായ തോഷിയും ഷാരിബ് സാബ്രിയും ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഇവരുടെ അനന്തിരവളാണ് ഈ കുട്ടി. പേര് ഹയ. വയസ്സ് മൂന്ന്. കുറുമ്പുകാരിയായ ഹയയെ തല്ലിയാല്‍ മാത്രമേ അവള്‍ പഠിക്കൂ എന്നാണ് ഇവരുടെ പക്ഷം. കുട്ടിയുടെ അച്ഛനെ കാണിക്കാന്‍ അമ്മയെടുത്ത വീഡിയോ ആണിത്. ഫാമിലി വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത വീഡിയോ പുറത്ത് പോകുകയും, തുടര്‍ന്ന് വൈറലാവുകയുമായിരുന്നു. കോലിക്കും ധവാനും ഞങ്ങളെ കുറിച്ച് ഒന്നുമറിയില്ല. ഞങ്ങളുടെ കുഞ്ഞിനെ കുറിച്ച് ഞങ്ങള്‍ക്കറിയാം. ഹയയുടെ സ്വഭാവം അങ്ങനെയാണ്. ചീത്ത പറഞ്ഞാലേ അവള്‍ അനുസരിക്കൂ.. അടി കിട്ടിയാലെ പഠിക്കൂ എന്നാണ് ഗായകര്‍ പറയുന്നത്. നഴ്സറിയില്‍ നിന്ന് നല്‍കിയ ഹോം വര്‍ക്കാണിത്. അത് പഠിച്ചില്ല. എല്ലാ വീട്ടിലും നടക്കുന്ന കാര്യങ്ങളാണിതെന്നും തോഷിയും സാബ്രിയും പറയുന്നു.

ഇവരുടെ മറുപടിയേയും വിമര്‍ശിച്ച് ഇപ്പോള്‍ നിരവധി പേര്‍ രംഗത്ത് എത്തിയിരിക്കുന്നു. മൂന്നു വയസ് മാത്രം പ്രായമുള്ള ഒരു കുട്ടിയെ ഇങ്ങിനെ തല്ലിപ്പഠിപ്പിക്കേണ്ട കാര്യമില്ലെന്നാണ് എല്ലാവരുടെയും അഭിപ്രായം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News