യുപിയിലെ ആശുപത്രിയില്‍ 14 പേര്‍ മരിച്ച സംഭവം: അനസ്തേഷ്യക്ക് ഉപയോഗിച്ചത് വിഷവാതകമെന്ന് അന്വേഷണ റിപ്പോര്‍ട്ട്
വരാണസിയില്‍ ബനാറസ് സര്‍വകലാശാലയിലെ സുന്ദര്‍ലാല്‍ ആശുപത്രിയില്‍ 14 രോഗികള്‍ ശസ്ത്രക്രിയക്ക് പിന്നാലെ മരിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
ഉത്തര്‍ പ്രദേശിലെ വരാണസിയില്‍ ബനാറസ് സര്‍വകലാശാലയിലെ സുന്ദര്‍ലാല്‍ ആശുപത്രിയില്‍ 14 രോഗികള്‍ ശസ്ത്രക്രിയക്ക് പിന്നാലെ മരിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. ആശുപത്രിയില്‍ അനസ്‌തേഷ്യക്ക് വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാതകമാണ് ഉപയോഗിച്ചതെന്നാണ് കണ്ടെത്തല്‍. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത അന്വേഷണ സംഘത്തിന്റേതാണ് കണ്ടെത്തല്‍.
ജൂണ്‍ 6 മുതല്‍ 8 വരെ ആശുപത്രിയില്‍ 14 പേരാണ് മരിച്ചത്. ഇവരെല്ലാം ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞവരായിരുന്നു. സംഭവത്തില്‍ അലഹബാദ് ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
നൈട്രസ് ഓക്‌സൈഡാണ് അനസ്‌തേഷ്യക്ക് പകരം നല്‍കിയത്. ചികിത്സ്യ്ക്ക് നൈട്രസ് ഓക്സൈഡ് ഉപയോഗിക്കാന്‍ അനുമതിയില്ല. ഈ വാതകമാണ് മരണ കാരണമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
പരെര്‍ഹത് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ആണ് ആശുപത്രിക്ക് ഈ വാതകം എത്തിച്ചു നല്‍കിയിരുന്നത്. ഈ കമ്പനിക്ക് ചികിത്സയ്ക്ക് വാതകം എത്തിക്കാന്‍ അനുമതിയുണ്ടായിരുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ബിജെപി എംഎല്‍എ ഹര്‍ഷവര്‍ധന്‍ ബാജ്‌പേയിയുടെ പിതാവ് അശോക് കുമാര്‍ ബാജ്പേയി ആണ് ഈ കമ്പനിയുടെ ഡയറക്ടര്‍.