റാഫേല്‍ ആയുധ ഇടപാട് അട്ടിമറിച്ചതെന്തിനെന്ന് മോദിയോട് ചോദിക്കൂ: മാധ്യമങ്ങളോട് രാഹുല്‍

Update: 2018-06-01 15:00 GMT
Editor : Sithara
റാഫേല്‍ ആയുധ ഇടപാട് അട്ടിമറിച്ചതെന്തിനെന്ന് മോദിയോട് ചോദിക്കൂ: മാധ്യമങ്ങളോട് രാഹുല്‍
Advertising

യുപിഎ സര്‍ക്കാരിന്റെ കാലത്തെ റാഫേല്‍ ആയുധക്കരാര്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന് വേണ്ടി അട്ടിമറിച്ചുവെന്ന ആരോപണത്തിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

റാഫേല്‍ ആയുധ ഇടപാട് അട്ടിമറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാധ്യമങ്ങള്‍ ചോദ്യങ്ങളുന്നയിക്കാത്തത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുപിഎ സര്‍ക്കാരിന്റെ കാലത്തെ റാഫേല്‍ ആയുധക്കരാര്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന് വേണ്ടി അട്ടിമറിച്ചുവെന്ന ആരോപണത്തിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

ഓള്‍ ഇന്ത്യ അണോര്‍ഗനൈസ്ഡ് വര്‍ക്കേര്‍സ് കോണ്‍ഗ്രസിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. റാഫേല്‍ ഇടപാട് റിലയന്‍സിന് വേണ്ടി അട്ടിമറിച്ച് ഖജനാവിന് കോടികളുടെ നഷ്ടം വരുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാധ്യമങ്ങള്‍ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് രാഹുല്‍ ചോദിച്ചു.

റാഫേല്‍ ഫൈറ്റര്‍ വിമാനങ്ങള്‍ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡുമായി ചേര്‍ന്ന് ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ പദ്ധതി അട്ടിമറിച്ചാണ് 2016 ഏപ്രിലില്‍ 26ന് റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഫ്രാന്‍സുമായി കരാര്‍ ഒപ്പിട്ടതെന്നും 30000 കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഖജനാവിന് ഇതുണ്ടാക്കിയതെന്നും കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. റാഫേല്‍ വിമാനം നിര്‍മ്മിക്കുന്ന ഫ്രഞ്ച് കമ്പനി ഡസാള്‍ട്ട് റാഫേലുമായി ബിസിനസ്സ് പങ്കാളിത്വമുള്ള അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ സഹായിക്കുതിനാണ് ഈ നടപടിയെന്നും ആരോപിച്ചിരുന്നു. ആരോപണങ്ങള്‍ നിഷേധിച്ച് വ്യോമസേന തലവന്‍ ബീരേന്ദര്‍ സിംഗ് രംഗത്തെത്തി. ആരോപണങ്ങള്‍ റിലയന്‍സ് ഡിഫന്‍സും നേരത്തെ നിഷേധിച്ചിരുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News