അലിഗഢ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി എടുത്തുകളയണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന്‍റെ സത്യവാങ്മൂലം
കോടതിയുടെ പരിഗണനയിലിയിരിക്കുന്ന വിഷയമായതിനാല്‍ പ്രതികരിക്കുന്നില്ലെന്ന് ജാവദേക്കര്‍ പറഞ്ഞു.....
അലിഗഡ് സര്‍വകലാശാലയക്ക് ന്യൂനപക്ഷ പദവി നല്‍കരുതെന്നാവശയപ്പെട്ട് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. ന്യൂനപക്ഷ പദവി ആവശ്യപ്പെട്ട് യു.പി.എ ഭരണ കാലത്ത് നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ നിന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്മാറി. സ്മൃതി ഇറാന് മാനവവിഭശേഷി വകുപ്പിന്റെ ചുമതല വഹിയ്ക്കവെയാണ് സത്യവാങ്മൂലം സമര്പ്പിയ്ക്കാന് അനുമതി നല്‍കിയത്. വിഷയത്തില്‍ പ്രതികരിക്കാന്‍ മാനവവിഭശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ തയ്യാറായില്ല.
അലിഗഡ് സര്‍വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി നല്‍കുന്ന പാര്‍ലമെന്റിന്റെ 1981ലെ നിയമഭേദഗതി അലഹാബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഉത്തര്‍ പ്രദേശ് സര്‍ക്കാരും യു.പി.എ നേതൃത്വം നല്‍കിയിരുന്ന കേന്ദ്ര സര്‍ക്കാരും 2006ല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ആ അപ്പീലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്‍വലിച്ചത്. അപ്പീല്‍ പിന്‍വലിച്ചു കൊണ്ട് മാനവവിഭവശേഷി മന്ത്രാലയം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ന്യൂനപക്ഷ പദവിയെ പിന്തുണച്ചു കൊണ്ട് മാനവവിഭവശേഷി മന്ത്രാലയം ഇതുവരെ നല്‍കിയിട്ടുള്ള എല്ലാ കത്തുകളും പിന്‍വലിയ്ക്കുന്നു എന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുള്ളത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി മാനവവിഭശേഷി മന്ത്രാലയത്തിന്റെ ചുമതല ഒഴിയുന്നതിന് നാലു ദിവസം മുന്‍പാണ് സത്യവാങ്മൂലം സമര്പ്പിയ്ക്കാന് അനുമതി നല്‍കിയത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ പ്രതികരിയ്ക്കാനാവില്ലെന്ന് പുതിയ മാനവവിഭശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു