ജമ്മു കശ്മീരിലെ സോഷ്യല്‍ മീഡിയ വിലക്ക് പിന്‍വലിക്കണമെന്ന് യുഎന്‍

Update: 2018-06-02 05:13 GMT
ജമ്മു കശ്മീരിലെ സോഷ്യല്‍ മീഡിയ വിലക്ക് പിന്‍വലിക്കണമെന്ന് യുഎന്‍
Advertising

നിരോധം ആവിഷ്‌ക്കാര സ്വാതന്ത്യത്തിന് എതിരാണ്. കശ്മീര്‍ പ്രശ്‌നം ജനാധിപത്യ സംവാദങ്ങളിലൂടെയാണ് പരിഹരിക്കേണ്ടതെന്നും യുഎന്‍

ജമ്മു കശ്മീരിലെ സോഷ്യല്‍ മീഡിയ നിരോധം ഉടന്‍ പിന്‍വലിക്കണമെന്ന് ഇന്ത്യയോട് ഐക്യരാഷ്ട്ര സഭ. നിരോധം ആവിഷ്‌ക്കാര സ്വാതന്ത്യത്തിന് എതിരാണ്. കശ്മീര്‍ പ്രശ്‌നം ജനാധിപത്യ സംവാദങ്ങളിലൂടെയാണ് പരിഹരിക്കേണ്ടതെന്നും ഐക്യരാഷ്ട്ര സഭ അഭിപ്രായപ്പെട്ടത്. മനുഷ്യാവകാശങ്ങള്‍ക്കായുള്ള യുഎന്‍ ഹൈകമ്മീഷണര്‍ ഡേവിഡ് കയേയാണ് ഇക്കാര്യം ഇന്ത്യയോട് ആവശ്യപ്പെട്ടത്.

നിരോധം കശ്മീരിലെ മുഴുവന്‍ ജനങ്ങളെയും ശിക്ഷിക്കുന്നതിന് തുല്യമാണ്. മൗലികാവകാശങ്ങളുടെ ലംഘനമാണത്. ജനങ്ങളുടെ ആശയവിനിമയ, ആവിഷ്കാര സ്വാതന്ത്ര്യങ്ങളാണ് നിരോധിക്കപ്പെട്ടതെന്ന് യുഎന്‍ വിമര്‍ശിച്ചു.

ഏപ്രില്‍ 17നാണ് ജമ്മു കശ്മീരില്‍ സോഷ്യല്‍ മീഡിയ നിരോധം ഏര്‍പ്പെടുത്തിയത്. വാട്സ് ആപ്പ്, ഫേസ് ബുക്ക്, ട്വിറ്റര്‍, 22 വെബ്സൈറ്റുകള്‍ എന്നിവയാണ് സംസ്ഥാനത്ത് നിരോധിച്ചത്. 3ജി, 4ജി സൌകര്യങ്ങളും ലഭ്യമല്ല. സൈന്യം കശ്മീരില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ എന്ന പേരില്‍ നിരവധി വീഡിയോകള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തിയത്.

Tags:    

Similar News