ആ രാക്ഷസത്തിരകളുടെ ഓര്‍മകള്‍ക്ക് ഒരു വ്യാഴവട്ടം

Update: 2018-06-03 21:44 GMT
ആ രാക്ഷസത്തിരകളുടെ ഓര്‍മകള്‍ക്ക് ഒരു വ്യാഴവട്ടം
Advertising

സുനാമിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ ഇപ്പോഴും ആ ദിവസങ്ങളിലെ ഓര്‍മകള്‍ വേദനയോടെയാണ് ഓര്‍ത്തെടുക്കുന്നത്.

സുനാമിത്തിരകള്‍ തീരത്തെ കവര്‍ന്നിട്ട് ഇന്ന് ഒരു വ്യാഴവട്ടം തികയുന്നു. രണ്ട് ലക്ഷത്തോളം പേരുടെ ജീവനെടുത്ത ദുരന്തത്തില്‍ ഇന്ത്യയില്‍ മാത്രം മരിച്ചത് പതിനൊന്നായിരം പേരാണ്. ഇതില്‍ പകുതിയിലേറെയും തമിഴ്നാട്ടില്‍ നിന്നും.

സുനാമി സ്മാരകം ഇരിക്കുന്നിടത്ത് 414 പേരെയാണ് ഒരുമിച്ച് കുഴിച്ചിട്ടത്. ഇങ്ങനത്തെ കൂട്ട കുഴിമാടങ്ങള്‍ തമിഴ്ന്നാട്ടില്‍ നിരവധിയുണ്ട്. മരിച്ചവരില്‍ 95 വയസായവര്‍ മുതല്‍ ഒന്നരദിവസം പ്രായമായ കുട്ടിവരെ ഉള്‍പ്പെടും. കണ്ടു നിന്നവരും ദൂരദിക്കില്‍ നിന്നെത്തിയവരും ആശ്വാസത്തിന്റെ കരങ്ങള്‍ നീട്ടിയപ്പോള്‍ പുനരധവസിക്കപ്പെട്ടത് ലക്ഷങ്ങള്‍.

കുളച്ചലിലെ ലിയോണ്‍ നഗര്‍പോലെ നിരവധി കോളനികള്‍ സുനാമിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി ഉയര്‍ന്നു. ഇന്ത്യയില്‍ മരണപ്പെട്ടവര്‍ 10749 എന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 8000 പേരും തമിഴന്നാട്ടുകാരാണ്. നാഗപട്ടണത്ത് മാത്രം 5000 പേര്‍ മരണപ്പെട്ടു. തീരത്തുണ്ടായ ദുരന്തത്തില്‍ 380,000 പേര്‍ ഭവന രഹിതരാവുകയും 50000 ത്തോളം മത്സ്യബന്ധന ബോട്ടുകള്‍ നശിക്കുകയും ചെയ്തു.

Full View

സുനാമിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ ഇപ്പോഴും ആ ദിവസങ്ങളിലെ ഓര്‍മകള്‍ വേദനയോടെയാണ് ഓര്‍ത്തെടുക്കുന്നത്. 414 പേരെ നഷ്ടപ്പെട്ട കുളച്ചലിലെ മത്സ്യബന്ധന ഗ്രാമത്തില്‍ നിന്നുള്ളവരുടെ ഓര്‍മകളിലേക്ക്. 12 വര്‍ഷത്തിന്‍റെ പഴക്കമുണ്ടെങ്കില്‍ ആ ദിവസങ്ങളില്‍ ഇപ്പോഴും കണ്‍മുന്നിലുണ്ട് പലര്‍ക്കും. രക്ഷപ്പെട്ടവര്‍ക്ക് പറയാനുള്ള പലരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞതിന്റെ ഓര്‍മകള്‍.

Full View
Tags:    

Similar News