അര്‍ണബിന്റെ ചാനല്‍ ഒന്നാമത്; റേറ്റിംഗില്‍ തിരിമറിയെന്ന് ആരോപണം
ഇപ്പോൾ പുറത്തുവന്ന റേറ്റിംഗ് ഫലത്തിൽ ആദ്യ നാലുസ്ഥാനങ്ങളിൽ നിൽക്കുന്ന ചാനലുകൾക്ക് എല്ലാം കൂടി റിപ്പബ്ലിക്കിന്റെ റേറ്റിംഗേ ഉള്ളൂ.
പ്രക്ഷേണ സംവിധാനങ്ങളിൽ അട്ടിമറി നടത്തി അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയുടെ റേറ്റിംഗ് ഉയർത്തിക്കാട്ടിയെന്ന് ആരോപിച്ച് ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗണ്‍സിൽ ഓഫ് ഇന്ത്യക്ക് (ബാർക്) എതിരേ ദേശീയ വാർത്താ ചാനലുകൾ. പുതിയതായി രംഗത്തെത്തിയ റിപ്പബ്ലിക് ടിവിയുടെ റേറ്റിംഗ് പരസ്യപ്പെടുത്തരുതെന്ന് ബാർകിനോട് ന്യൂസ് ബ്രോഡ്കാസ്റ്റ് അസോസിയേഷൻ (എൻ.ബി.എ) ആവശ്യപ്പെട്ടിരുന്നു. തെറ്റായ നടപടി പുനപരിശോധിക്കുന്നതുവരെ ബാർക്കിൽനിന്നു പുറത്തു പോകുകയാണെന്ന് രാജ്യത്തെ പ്രധാന ചാനലുകൾ വ്യക്തമാക്കി.
ഇപ്പോൾ പുറത്തുവന്ന റേറ്റിംഗ് ഫലത്തിൽ ആദ്യ നാലുസ്ഥാനങ്ങളിൽ നിൽക്കുന്ന ചാനലുകൾക്ക് എല്ലാം കൂടി റിപ്പബ്ലിക്കിന്റെ റേറ്റിംഗേ ഉള്ളൂ. റിപ്പബ്ലിക് ടിവിക്ക് ഉയർന്ന റേറ്റിംഗ് ഉണ്ടെന്ന് കാട്ടി ബാർക് പുറത്ത് വിട്ട ഫലം കെട്ടിച്ചമച്ചതാണെന്നാണ് മറ്റു ചാനലുകൾ ആരോപിക്കുന്നത്. അർണബ് ഗോസാമിക്കെതിരെ നാഷണൽ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയിൽ പരാതികൾ ഉണ്ട്. ഇതിൻ മേൽ നടപടി സ്വീകരിക്കുന്നത് വരെ റിപ്പബ്ലിക്ക് ടിവിയുടെ റേറ്റിംഗ് പുറത്തുവിടരുതെന്ന് നിർദ്ദേശം ഉണ്ടായിരുന്നതാണ്. ഇത് വകവയ്ക്കാതെ ബാർക് റേറ്റിംഗ് പ്രസിദ്ധീകരിക്കുകയായിരുന്നു.
#RepublicNumber1 in week one! pic.twitter.com/abOkkcGSa0
— Republic (@republic) May 18, 2017