ജിഎസ്ടിയിലെ പിഴവുകള്‍ക്ക് പരിഹാരം കണ്ടെത്തുമെന്ന് പ്രധാനമന്ത്രി

Update: 2018-06-03 16:39 GMT
Editor : Subin
ജിഎസ്ടിയിലെ പിഴവുകള്‍ക്ക് പരിഹാരം കണ്ടെത്തുമെന്ന് പ്രധാനമന്ത്രി
Advertising

ആദ്യ മൂന്ന് മാസത്തെ പ്രവര്‍ത്തനം നോക്കി ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും നരേന്ദ്രമോദി

ജിഎസ്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് ന്യായീകരണവുമായി പ്രധാനമന്ത്രി. ആദ്യ മൂന്ന് മാസത്തെ പ്രവര്‍ത്തനം നോക്കി ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പഴുതുകളടച്ച് മുന്നോട്ട ്‌പോകുമെന്നും മോദി പറഞ്ഞു.

കൃത്യമായ ആസൂത്രണമോ വേണ്ടത്ര മുന്നരുക്കമോ ഇല്ലാതെ ജിഎസ്ടി നടപ്പാക്കിയതോടെ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായെന്ന വിമര്‍ശം ബിജെപിക്കുള്ളില്‍ നിന്ന് പോലും ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ജി.എസ്.ടി മഹത്തായ പരിവര്‍ത്തനമാണ്. ആദ്യത്തെ മൂന്ന് മാസങ്ങളിലെ പ്രവര്‍ത്തനം നോക്കി ആവശ്യമായ മാറ്റം വരുത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും പ്രധാനമന്ത്രി.

അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ജിഎസ്ടിയിലെ പഴുതുകള്‍ അടക്കും. കഴിഞ്ഞ ദിവസം ജിഎസ്ടി കൗണ്‍സില്‍ വിവിധ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ക്ക് ദീപാവലി നേരത്തെയായെന്നും മോദി പറഞ്ഞു. തെരഞ്ഞടുപ്പ് ആസന്നമായ ഗുജറാത്തില്‍ ദ്വിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി ദ്വാരകയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

#WATCH PM Narendra Modi addresses a public meeting in Gujarat's Rajkot https://t.co/BXysyY9qew

— ANI (@ANI) October 7, 2017

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News