അത്യുഷ്ണത്തില്‍ മീനുകള്‍ ചത്തുപൊങ്ങുന്നു

Update: 2018-06-03 22:22 GMT
Editor : admin
അത്യുഷ്ണത്തില്‍ മീനുകള്‍ ചത്തുപൊങ്ങുന്നു
Advertising

വേനല്‍ കടുത്തതോടെ തടാകങ്ങളിലെയും നദികളിലെയും മീനുകളും ചത്ത് പൊങ്ങാന്‍ തുടങ്ങി.

വേനല്‍ കടുത്തതോടെ തടാകങ്ങളിലെയും നദികളിലെയും മീനുകളും ചത്ത് പൊങ്ങാന്‍ തുടങ്ങി. കര്‍ണാടകയിലെ ഹദ്സൂര്‍ തടാകത്തിലാണ് വേനലിന്റെ കാഠിന്യം താങ്ങാനാവാതെ മീനുകള്‍ കൂട്ടത്തോടെ ചത്ത് തീരത്തടിഞ്ഞത്.

കര്‍ണാടകയിലെ ഹൂബ്ലി ജില്ലയിലെ ഹദ്സൂര്‍ തടാകത്തിലാണ് മീനുകള്‍ തീരത്തടിഞ്ഞത്. അമിതമായി ചൂട് സഹിക്കാന്‍ കഴിയാതെയാണ് ഇവ കൂട്ടത്തോടെ ചത്ത് തീരത്തടിയുന്നത്. 37 ഡിഗ്രി സെല്‍ഷ്യസാണ് ജില്ലയിലെ താപനില.

ഒരാഴ്ചയായി തടാകത്തിന്റെ ജലനിരപ്പ് ക്രമാതീതമായി കുറയുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് മീനുകള്‍ ചത്തുപൊങ്ങുന്നത്. എത്ര കടുത്ത വേനല്‍ വന്നപ്പോഴും തടാകത്തിലെ വെള്ളം വറ്റിയപ്പോഴും മീനുകള്‍ ചത്തുപോയിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.

തടാകം മലിനപ്പെടുന്നതിനും ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും. മീനുകളെ മാറ്റാന്‍ പ്രാദേശിക ഭരണകൂടത്തോട് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെക്കേ ഇന്ത്യയിലും രാജ്യത്തിന്റെ കിഴക്ക്, പടിഞ്ഞാറന്‍ മേഖലകളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. പല സംസ്ഥാനങ്ങളിലും താപനില 40 ഡിഗ്രി കടന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News