രാജിവെക്കില്ലെന്ന് മുഖ്യമന്ത്രി സെലിയാംഗ്: നാഗാലാന്റില്‍ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയില്‍
ഏറ്റവും വലിയ ഒറ്റകക്ഷി തന്റെ പാര്‍ട്ടിയായ എന്‍പിഎഫാണ്. 27 സീറ്റ് പാര്‍ട്ടിക്കുണ്ട്. ഈ സാഹചര്യത്തില്‍ ഭരണത്തിനുള്ള അവകാശം എന്‍പിഎഫിനാണെന്നും...
നാഗാലാന്റില്‍ ബിജെപി-എന്‍ഡിപിപി സഖ്യത്തിന്റെ സര്‍ക്കാര്‍ രൂപീകരണ നീക്കത്തില്‍ പ്രതിസന്ധി. എന്‍പിഎഫ് നേതാവും മുഖ്യമന്ത്രിയുമായ ടി ആര്‍ സെലിയാംഗ് ഇതുവരെ രാജി വെച്ചിട്ടില്ല. എന്‍പിഎഫുമായി സഖ്യമുണ്ടാക്കുന്ന കാര്യം ബിജെപിയുമായി ചര്‍ച്ച ചെയ്യുമെന്ന് സെലിയാംഗ് പറഞ്ഞു. മേഘാലയയില്‍ എന്‍പിപി - ബിജെപി സഖ്യസര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും.
ഇന്നലെ വൈകീട്ടാണ് എന്‍പിഎഫ് നേതാവും മുഖ്യമന്ത്രിയുമായ ടി ആര്‍ സെലിയാംഗ് താന്‍ രാജി വെക്കില്ലെന്ന നിലപാട് വ്യക്തമാക്കിയത്. എറ്റവും വലിയ ഒറ്റകക്ഷി തന്റെ പാര്‍ട്ടിയായ എന്‍പിഎഫാണ്. 27 സീറ്റ് പാര്‍ട്ടിക്കുണ്ട്. ഈ സാഹചര്യത്തില്‍ ഭരണത്തിനുള്ള അവകാശം എന്‍പിഎഫിനാണെന്നും, ബിജെപിയുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
31 ആണ് സംസ്ഥാനത്ത് കേവല ഭൂരിപക്ഷ സഖ്യ. പതിനൊന്ന് സീറ്റുള്ള ബിജെപി, എന്‍പിഎഫിനെ പിന്തുണച്ചാല്‍ ആകെ അംഗ ബലം 38 ആകും. നേരത്തെ ബിജെപിയുടെ സഖ്യകക്ഷി യായിരുന്നു എന്‍പിഎഫ്. എന്നാല്‍ ടി ആര്‍ സെലിയാംഗിനോട് വിയോജിച്ച് എന്‍പിഎഫ് വിട്ട് മുതിര്‍ന്ന നേതാവ് നെസ്യൂ റിയോ രൂപീകരിച്ച എന്‍ഡിപിപിയുമൊത്ത് നിലവില്‍ ബിജെപി സഖ്യത്തിലാണ്. 28 അംഗങ്ങളുള്ള ഈ സഖ്യത്തിന് ഒരു സീറ്റുള്ള ജെഡിയു പിന്തുണ അര്‍പ്പിച്ചിട്ടുണ്ട്. രണ്ട് എന്‍പിപി എംഎല്‍എമാരുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണ കൂടി ലഭിച്ചാല്‍ അനായാസം കേവല ഭൂരിപക്ഷമാകും. ഇവ ലഭിച്ചിട്ടുണ്ടെന്ന് കാട്ടി ഇന്നലെ ബിജെപി - എന്‍ഡിപിപി നേതൃത്വം ഗവര്‍ണ്ണര്‍ പി ബി ആചാര്യയെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് മുഖ്യമന്ത്രി സെലിംയാംഗ് നിര്‍ണ്ണായക നിലപാട് കൈ കൊണ്ടിരിക്കുന്നത്.