ബ്രക്സിറ്റ്; ഭവിഷ്യത്തുകൾ നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് ജെയ്റ്റ്ലി
ഹൃസ്വകാലാടിസ്ഥാനത്തിലുള്ള സാന്പത്തിക പ്രതിസന്ധി ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. ഇത് നേരിടാന്‍ സന്പത് വ്യവസ്ഥ സുസജ്ജമാണെന്നും ജെയറ്റ് ലി .....
യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പുറത്തുപോയാൽ സംഭവിച്ചേക്കാവുന്ന ഭവിഷ്യത്തുകൾ നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‍ലി. സുസ്ഥിരമായ സാമ്പത്തിക സംവിധാനമാണ് ഇന്ത്യക്കുള്ളതെന്നും ജെയ്റ്റ്ലി ഫേസ് ബുക്കില്‍ പ്രതികരിച്ചു. പണിയെയും കറണ്‍സികളെയും വരികയാണെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും പറഞ്ഞു
യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പുറത്തുപോയാൽ ഉണ്ടായേക്കാവുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് കേന്ദ്ര സര്‍ക്കാരും റിസര്‍വ്വ് ബാങ്കും ബോധവാൻമാരാണ് ജെയ്റ്റ്‍ലി പറഞ്ഞു. ഹൃസ്വകാലാടിസ്ഥാനത്തിലുള്ള സാന്പത്തിക പ്രതിസന്ധി ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. ഇത് നേരിടാന്‍ സന്പത് വ്യവസ്ഥ സുസജ്ജമാണെന്നും ജെയറ്റ് ലി പ്രസതാവനയില്‍ പറഞ്ഞു. ആഗോള സമന്പത് ഘടനക്കും വളരുന്ന സാന്പത് വ്യവസ്ഥക്ക് പ്രത്യേകിച്ചും ബ്രെക്സിറ്റ് മോശം വാര്‍ത്തയാണെന്ന് റിസ്സര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘു രാജന്‍ വ്യക്തമാക്കി. ആഗോള- ആഭ്യന്തര വിപണികളിലും കര്‍ണ്‍സികളുടെ മൂല്യത്തിലുമുണ്ടാകുന്ന മാറ്റങ്ങള്‍ നിരക്ഷിച്ച് വരികയാണ്,
ആവശ്യമെങ്കില്‍ സന്പത് വ്യവസ്ഥയില്‍ കൂടുതല്‍ പണം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും രഘുറാം രാജന്‍ പറഞ്ഞു. ബ്രെക്സിറ്റ് ഹിത പരിശോധനയുടെ പശ്ചാതലത്തില്‍ ഇന്ന് വ്യാപാര തുടക്കത്തില്‍ തന്നെ ാഹരി വിപണിയിലും ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്കിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു. സെന്‍സെക്സ് 900 പോയിന്‍റ് ഇടിഞ്ഞു. രൂപ യുടെ വിനിമയ നിരക്ക് 89 പൈസ താഴ്ന്ന് 68.17 രൂപയിലെത്തി