സാകിര്‍ നായിക്ക് മുംബൈയിലേക്കുള്ള യാത്ര റദ്ദാക്കി

Update: 2018-06-03 01:46 GMT
സാകിര്‍ നായിക്ക് മുംബൈയിലേക്കുള്ള യാത്ര റദ്ദാക്കി
Advertising

തല്‍ക്കാലത്തേക്ക് സൌദിയില്‍ തന്നെ തങ്ങാന്‍ തീരുമാനിച്ചതായാണ് വിവരം.

ഇസ്‍ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഡോ സാകിര്‍ നായിക്ക് മുംബൈയിലേക്കുള്ള യാത്ര റദ്ദാക്കി. തല്‍ക്കാലത്തേക്ക് സൌദിയില്‍ തന്നെ തങ്ങാന്‍ തീരുമാനിച്ചതായാണ് വിവരം. സൗദിയിലേക്ക് പോയ നായിക് മുബൈയിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെ നായികിനെതിരായ ആരോപണത്തിനും വിവാദങ്ങള്‍ക്കും തുടക്കമിട്ട ദി ഡെയ്‍ലി സ്റ്റാര്‍ വാര്‍ത്ത തിരുത്തിയിരുന്നു.

ധാക്കയിലെ റസ്റ്റോറന്റ് ഭീകരാക്രമണം നടത്തിയ തീവ്രവാദികളില്‍ രണ്ടുപേര്‍ക്ക്​ പ്രചോദനമായത്​ സാകിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളാണെന്ന ആരോപണങ്ങളും അന്വേഷണങ്ങളും തുടരവെ മുംബൈയിലേക്ക് മടങ്ങാനുള്ള തീരുമാനം നായിക്ക് റദ്ദാക്കിയത്. നായിക്ക് തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് നായിക്കിന്റെ വീടിനും ഇസ്‍ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും മുംബൈയുടെ വിവിധ ഭാഗങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.

ഇന്ത്യയിലെത്തുന്നതോടെ നായിക്കിന് സമന്‍സ് അയച്ച് ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘം തീരുമാനിച്ചിരുന്നത് എന്നാണ് വിവരം. ഇതിനിടയിലാണ് മുംബൈയിലേക്കുള്ള യാത്ര റദ്ദാക്കി സൌദിയില്‍ തങ്ങാന്‍ നായിക്ക് തീരുമാനിച്ചത്.

ഇന്നലെ മുതല്‍ നായിക്കിന്റെ പീസ് ടിവിക്ക് ബംഗ്ലാദേശില്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. സാകിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ സംബന്ധിച്ചുള്ള അന്വേഷണങ്ങളും പുരോഗമിക്കുകയാണ്.

അതേസമയം നായികിനെതിരായ ആരോപണത്തിനും വിവാദങ്ങള്‍ക്കും തുടക്കമിട്ട വാര്‍ത്ത നല്‍കിയ ദി ഡെയ്‍ലി സ്റ്റാര്‍ എന്ന പത്രം വാര്‍ത്ത തിരുത്തി. സാകിര്‍ നായിക് തീവ്രവാദികളെ പ്രചോദിപ്പിക്കുന്നതായി വാര്‍ത്ത നല്‍കിയിട്ടില്ലെന്നാണ് പത്രത്തിന്റെ വിശദീകരണം.'ദ ഡെയ്‌ലി സ്റ്റാര്‍' ധാക്ക സംഭവത്തില്‍ തന്റെ പേര് വലിച്ചിഴക്കുകയായിരുന്നെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ യൂട്യൂബ് പ്രഭാഷണത്തില്‍ നായിക് പറഞ്ഞതോടെയാണ് വിശദീകരണവുമായി പത്രം രംഗത്തെത്തിയത്.

Tags:    

Similar News