ജയലളിത ഇസിഎംഒയില്‍; എന്താണ് ഇസിഎംഒ

Update: 2018-06-04 17:17 GMT
Editor : Damodaran
ജയലളിത ഇസിഎംഒയില്‍; എന്താണ് ഇസിഎംഒ
Advertising

ഇന്ന് രാവിലെ ജയലളിതയെ ഹൃദയശസ്ത്രക്രിയക്ക് വിധേയയാക്കിയെന്നും അവര്‍ സുഖമായി കഴിയുകയാണെന്നും എഐഎഡിഎംകെ വക്താവ് സിആര്‍ സരസ്വതി

കാര്‍ഡിയാക് അറസ്റ്റിനെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഇപ്പോള്‍ ഇസിഎംഒ എന്ന യന്ത്ര സഹായത്തോടെയാണ് കഴിയുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇന്ന് രാവിലെ ജയലളിതയെ ഹൃദയശസ്ത്രക്രിയക്ക് വിധേയയാക്കിയെന്നും അവര്‍ സുഖമായി കഴിയുകയാണെന്നും എഐഎഡിഎംകെ വക്താവ് സിആര്‍ സരസ്വതി പറഞ്ഞു. ഇസിഎംഒ എന്ന യന്ത്രം ഏതു രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കാം. ഹൃദയാഘാതമോ കാര്‍ഡിയാക് അറസ്റ്റോ സംഭവിച്ച രോഗികളുടെ ജീവന്‍ നിലനിര്‍ത്താന്‍ സാധാരണയായി പരമ്പരാഗത സിപിആര്‍ അല്ലെങ്കില്‍ കാര്‍ഡിയോപള്‍മിനഖി റിസസിറ്റേഷനാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇത് വിജയകരമല്ലാത്തതിനെ തുടര്‍ന്നാണ് ജയയുടെ ജീവന്‍ നിലനിര്‍ത്താന്‍ ഇസിഎംഒ ഉപയോഗിച്ചു തുടങ്ങിയിട്ടുള്ളത്. സ്ഥിതി അത്യന്തം ഗുരുതരമാണെന്ന് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്.


സിപിആര്‍ വിജയകരമല്ലെങ്കില്‍ പിന്നെ സ്വീകരിക്കുന്ന പതിവാണ് ഇസിഎംഒ. ശ്വാസകോശം പൂര്‍ണമായും പ്രവര്‍ത്തനരഹിതമായാലാണ് പതിവായി ഇസിഎംഒയുടെ സേവനം വിനിയോഗിക്കുകയ ശരീരം സ്വയം ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ യാന്ത്രികമായി ചെയ്യാനുള്ള അവസരമൊരുക്കുകയാണ് ഇതുവഴി ചെയ്യുന്നത്. ഏതെങ്കിലുമൊരു രക്തധമനിയില്‍ നിന്നും രക്തം വറ്റിച്ച് ഇത് ഒരു ഓക്സിജനറേറ്ററുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഹൃദയത്തെയും ശ്വാസകോശത്തെയും മറികടന്ന് പ്രവര്‍ത്തിക്കാന്‍ രക്തത്തിന് ഇതുവഴി അവസരം ലഭിക്കും. ദിവസങ്ങളോളമോ അല്ലെങ്കില്‍ ആഴ്ചകളോളമോ ഒരു രോഗിയുടെ ജീവന്‍ ഈ സംവിധാനം ഉപയോഗിച്ച് നിലനിര്‍ത്താനാകും. രക്ഷപ്പെടാന്‍ അല്ലെങ്കില്‍ ഒരു രോഗിയുടെ ശരീരം പഴയ സ്ഥിതിയിലേക്ക് എത്താന്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ അതിനുള്ള അവസരം ഇസിഎംഒ നല്‍കും,

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News