ബിഎസ്പിക്ക് ചെയ്ത വോട്ട് ബിജെപിക്ക്, മീററ്റില്‍ തെരഞ്ഞെടുപ്പ് തടസപ്പെട്ടു
ബിഎസ്പിക്ക് അനുകൂലമായി ഒരു വോട്ടര്‍ ചെയ്ത വോട്ട് ബിജെപിക്ക് അനുകൂലമായി മാറുന്നതിന്‍റെ ഒരു വീഡിയോ ഓണ്‍ലൈനില്‍ സജീവമാണ്. തസ്‍ലിം അഹമ്മദ് എന്ന വോട്ടറാണ്
ആര്‍ക്ക് വോട്ട് ചെയ്താലും അത് ബിജെപി പാളയത്തിലെത്തുന്നതായി കണ്ടതോടെ വോട്ടര്‍മാര്‍ ഇടപെട്ട് പോളിങ് തടസപ്പെടുത്തി. ഉത്തര്‍പ്രദേശിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാണ് വോട്ടിങ് മെഷിനിലെ കൃത്രിമം മൂലം വോട്ടെല്ലാം ബിജെപിക്ക് പോകുന്നതായി കണ്ടെത്തിയത്. വോട്ടര്‍മാരും പ്രതിപക്ഷ പാര്‍ട്ടികളും ബഹളം വച്ചതോടെ വോട്ടിങ് മെഷിന്‍ മാറ്റി. മെഷിന്‍ തകരാറാണെന്ന് അധികൃതര്‍ അവകാശപ്പെട്ടെങ്കിലും ബോധപൂര്‍വ്വം ബിജെപിക്ക് അനുകൂലമായി കൃത്രിമം നടത്തിയതാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു. ബിഎസ്പിക്ക് അനുകൂലമായി ഒരു വോട്ടര്‍ ചെയ്ത വോട്ട് ബിജെപിക്ക് അനുകൂലമായി മാറുന്നതിന്‍റെ ഒരു വീഡിയോ ഓണ്‍ലൈനില്‍ സജീവമാണ്. തസ്‍ലിം അഹമ്മദ് എന്ന വോട്ടറാണ് ബിഎസ്പിക്ക് വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നത്.
ഞാന്‍ വോട്ട് ചെയ്തത് ബിഎസ്പി സ്ഥാനാര്‍ഥിക്കാണ്. ബട്ടണ്‍ ഞാന്‍ ഇപ്പോഴും അമര്‍ത്തിപ്പിടിച്ചിട്ടുമുണ്ട്. എന്നാല്‍ എന്‍റെ വോട്ട് ബിജെപിക്കാണെന്നാണ് മെഷിന്‍ കാണിക്കുന്നത്. ഒരു മണിക്കൂറായി ഞാന്‍ കാത്തിരിക്കുന്നു. ഒരു നടപടിയും ഉണ്ടായിട്ടില്ല - അഹമ്മദ് വീഡിയോവില്‍ പറയുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് ശക്തമായ സ്വാധീനമുള്ള മേഖലയിലാണ് ഇത് നടന്നിട്ടുള്ളതെന്നും വോട്ടിങ് മെഷിന്‍ മാറ്റിയതോടെ പ്രശ്നങ്ങള്‍ പരിഹരിച്ചതായി അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ആശങ്ക നിലനില്‍ക്കുകയാണെന്ന് ബിഎസ്പി എംഎല്‍എ യോഗേഷ് വര്‍മ പറഞ്ഞു.