വിജയ് മല്യയെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

Update: 2018-06-05 17:07 GMT
Editor : admin
വിജയ് മല്യയെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു
Advertising

വിജയ് മല്യയെ ഇന്ത്യയിലെത്തിയ്ക്കാനുള്ള നടപടികള്‍ക്ക് തുടക്കമിടുന്നതിന്റെ ഭാഗമായി പാസ്പോര്‍ട്ട് താല്‍ക്കാലികമായി റദ്ദാക്കുകയും വിശദീകരണം തേടുകയും പിന്നീട് സ്ഥിരമായി റദ്ദാക്കുകയും അടക്കമുള്ള നടപടികള്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ സ്വീകരിച്ചിരുന്നു.

പതിനായിരം കോടിയോളമുള്ള വായ്പ തിരിച്ചടയ്ക്കാതെ ബ്രിട്ടനില്‍ കഴിയുന്ന വിവാദ വ്യവസായി വിജയ് മല്യയെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഇക്കാര്യം ബ്രിട്ടീഷ് ഹൈക്കമ്മീഷനോട് രേഖാ മൂലം ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ബ്രിട്ടനിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഇക്കാര്യം അധികൃതരെ അറിയിക്കുമെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.

വിജയ് മല്യയെ ഇന്ത്യയിലെത്തിയ്ക്കാനുള്ള നടപടികള്‍ക്ക് തുടക്കമിടുന്നതിന്റെ ഭാഗമായി പാസ്പോര്‍ട്ട് താല്‍ക്കാലികമായി റദ്ദാക്കുകയും വിശദീകരണം തേടുകയും പിന്നീട് സ്ഥിരമായി റദ്ദാക്കുകയും അടക്കമുള്ള നടപടികള്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ സ്വീകരിച്ചിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് നടപടികള്‍ സ്വീകരിച്ചത്. ഇതിന്റെ തുടര്‍ നടപടിയായി മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിയ്ക്കാനുള്ള നടപടി വേണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ക്ക് കത്തയച്ചതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് സ്ഥിരീകരിച്ചു.

ബ്രിട്ടനിലുള്ള ഇന്ത്യന്‍ സ്ഥാനപതി സമാനമായ കത്ത് അവിടത്തെ വിദേശകാര്യ ഓഫീസിലും കോമണ്‍വെല്‍ത്ത് ഓഫീസിലും നല്‍കുമെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. ബ്രിട്ടീഷ് അധികൃതരുമായി ബന്ധപ്പെട്ട് ഇതിന്റെ പുരോഗതി വിലയിരുത്തുമെന്നും തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുമെന്നും വികാസ് സ്വരൂപ് അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News