കര്‍ണാടക: കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇന്ന് രാജ്യവ്യാപക പ്രതിഷേധം

Update: 2018-06-05 17:31 GMT
കര്‍ണാടക: കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇന്ന് രാജ്യവ്യാപക പ്രതിഷേധം
Advertising

കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഉന്നയിച്ച ന്യായം മറ്റിടങ്ങളിലും ബാധമാക്കണമെന്ന് കോണ്‍ഗ്രസ്

കർണാടകയിൽ ബിജെപി സർക്കാർ രൂപീകരണത്തിന് ഉന്നയിച്ച ന്യായം രാജ്യത്തെല്ലായിടത്തും ബാധകമാക്കണമെന്ന് കോൺഗ്രസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗോവ, ബീഹാര്‍, മണിപ്പൂര്‍, മേഘാലയ എന്നിവിടങ്ങളില്‍ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കും. ബിജെപി നീക്കത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യവ്യാപകമായി ജനാധിപത്യ സംരക്ഷണ ദിനം ആചരിക്കുകയാണ്.

ബിജെപിയുടെ അതേ അടവുകൾ തന്നെ തിരിച്ചു പയറ്റുകയാണ് കോൺഗ്രസ്. ഏറ്റവും വലിയ ഒറ്റകക്ഷിയെ സർക്കാറുണ്ടാക്കാൻ ക്ഷണിക്കുന്നതാണ് നീതിയെങ്കിൽ മണിപ്പൂർ, ബിഹാർ, മേഘാലയ, ഗോവ എന്നിവിടങ്ങളിലും ഇത് നടപ്പാക്കണമെന്നാണ് ആവശ്യം. ഗോവയിൽ ഇക്കാര്യമുന്നയിച്ച് 16 എംഎൽഎമാർ രാജ്ഭവനിലേക്ക് പ്രതിഷേധമാർച്ച് നടത്തും.ഗവര്‍ണറെയും കാണും.

മണിപ്പൂരില്‍ മുന്‍ മുഖ്യമന്ത്രി ഒകാറം ഇബോബി സിങിന്റെയും മേഘാലയയില്‍ മുന്‍ മുഖ്യമന്ത്രി മുകുള്‍ സാഗ്മയുടെയും നേതൃത്വത്തിലാണ് ഗവര്‍ണറെ കാണുക. ബീഹാറിലെ ബിജെപി മുന്നണി സര്‍ക്കാര്‍ പിരിച്ചുവിടണമെന്നാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആർജെഡിയുടെ ആവശ്യം. പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഇന്നലെ രാജ്ഘട്ടിലെത്തി കോണ്‍ഗ്രസ് നേതാക്കള്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു.

Tags:    

Similar News