മോദി സര്‍ക്കാരിന്‍റെ കാലത്ത് 27 ലോക്സഭാ ഉപതെരഞ്ഞെടുപ്പുകള്‍; ബിജെപി ജയിച്ചത് അഞ്ചിടത്ത് മാത്രം

Update: 2018-06-05 23:44 GMT
Editor : Sithara
മോദി സര്‍ക്കാരിന്‍റെ കാലത്ത് 27 ലോക്സഭാ ഉപതെരഞ്ഞെടുപ്പുകള്‍; ബിജെപി ജയിച്ചത് അഞ്ചിടത്ത് മാത്രം
Advertising

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതില്‍ പിന്നെ ലോക്സഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വന്‍ തിരിച്ചടി

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതില്‍ പിന്നെ ലോക്സഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ഉപതെരഞ്ഞെടുപ്പ് നടന്ന 27 ലോക്സഭാ മണ്ഡലങ്ങളില്‍ 5 മണ്ഡലങ്ങളില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. 13 സിറ്റിങ് സീറ്റുകള്‍ കൈവശമുണ്ടായിരുന്ന ബിജെപിയാണ് ഉപതെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളിലേക്ക് ചുരുങ്ങിയത്.

ഉപതെരഞ്ഞെടുപ്പ് നടന്ന 27 ലോക്സഭാ മണ്ഡലങ്ങളില്‍ 24 ഇടത്താണ് ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. മൂന്ന് മണ്ഡലങ്ങളില്‍ സഖ്യകക്ഷികളെ പിന്തുണയ്ക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ബീഡ്, ഗുജറാത്തിലെ വഡോദര, അസമിലെ ലഖിംപൂര്‍, മധ്യപ്രദേശിലെ ഷാദോള്‍, മഹാരാഷ്ട്രയിലെ പല്‍ഖാല്‍ എന്നിവയാണ് ബിജെപി നിലനിര്‍ത്തിയ അഞ്ച് മണ്ഡലങ്ങള്‍. ബിജെപി ശ്രീനഗറില്‍ പിഡിപിയെയും മേഘാലയിലെ ടുറയില്‍ എന്‍പിപിയെയും നാഗാലാന്‍ഡില്‍ എന്‍ഡിപിപിയെയും പിന്തുണച്ചു. ഇതില്‍ ശ്രീനഗറില്‍ പരാജയപ്പെട്ടു. മറ്റ് രണ്ട് സീറ്റുകളിലും വിജയിച്ചു.

ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും സമാജ്‍വാദി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസുമാണ് നേട്ടമുണ്ടാക്കിയത്. കോണ്‍ഗ്രസ് ബിജെപിയുടെ കൈവശമുണ്ടായിരുന്ന നാല് സീറ്റുകള്‍ സ്വന്തമാക്കി. മധ്യപ്രദേശിലെ രത്‍ലവും പഞ്ചാബിലെ ഗുര്‍ദാസ്പൂരും രാജസ്താനിലെ അജ്മീറും അള്‍വാറുമാണ് കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് തിരിച്ചുപിടിച്ച മണ്ഡലങ്ങള്‍. തൃണമൂല്‍ കോണ്‍ഗ്രസാകട്ടെ ഉപതെരഞ്ഞെടുപ്പില്‍ നാല് സിറ്റിങ് സീറ്റുകളും നിലനിര്‍ത്തി.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍രെ മണ്ഡലമായ ഗോരഖ്പൂരും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യയുടെ മണ്ഡലമായ ഫുല്‍പൂരും സ്വന്തമാക്കാന്‍ കഴിഞ്ഞതാണ് എസ്‍പിയുടെ പ്രധാന നേട്ടം. ഇന്നലെ യുപിയിലെ കൈരാന നഷ്ടമായതും ബിജെപിക്ക് തിരിച്ചടിയായി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News