റൈസിങ് കശ്മീര്‍ എഡിറ്റര്‍ ഷുജാത് ബുഖാരിയെ വെടിവെച്ച് കൊന്നു

Update: 2018-06-18 06:13 GMT
Editor : Sithara
റൈസിങ് കശ്മീര്‍ എഡിറ്റര്‍ ഷുജാത് ബുഖാരിയെ വെടിവെച്ച് കൊന്നു
Advertising

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരിയെ അജ്ഞാതര്‍ വെടിവെച്ച് കൊന്നു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും റൈസിങ് കാശ്മീരിന്റെ എഡിറ്ററുമായ ഷുജാഅത്ത് ബുഖാരി ഭീകരരുടെ വെടിയേറ്റ് മരിച്ചു. ഓഫീസില്‍ നിന്ന് ഇഫ്താര്‍ വിരുന്നിന് പോകുമ്പോഴായിരുന്നു ഷുജാത് ബുക്ഹാരിക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. ഒപ്പമുണ്ടായിരുന്ന ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.

വൈകിട്ട് പ്രെസ് എന്‍ക്ലേവിലെ റൈസിങ് കാശ്മീരിന്റെ ഓഫീസില്‍ നിന്ന് ഇഫ്താര്‍ വിരുന്നിന് പോകുമ്പോഴായിരുന്നു ഷുജാഅത്ത് ബുഖാരിക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഷുജാഅത്ത് ബുഖാരിയെ മൂന്ന് മോട്ടോര്‍ സൈക്കിളുകളിലായി എത്തിയാണ് ഭീകരര്‍ ആക്രമിച്ചത്. കാറില്‍ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.

ജമ്മുകാശ്മീരിലെ സമാധാനശ്രമങ്ങള്‍ക്ക് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന ബുക്ഹാരിക്ക് രണ്ടായിരത്തില്‍ വധശ്രമം നടന്നതിനെ തുടര്‍ന്ന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ആക്രമണത്തെ അപലപിച്ച മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആശുപത്രിയില്‍ എത്തി ബുക്ഹാരിയുടെ കുടുംബാഗങ്ങളെ ആശ്വസിപ്പിച്ചു.

ജമ്മുകാശ്മീരിലെ സമാധാനത്തിനും നീതിക്കും വേണ്ടി ധീരതയോടെ പോരാടിയ ആളായിരുന്നു ബുക്ഹാരിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. വിവേകമുള്ള ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും ട്വീറ്റ്‌ചെയ്തു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News