രാജസ്ഥാനില്‍ ആക്രിക്കടയില്‍ നിന്നും 5000ത്തോളം ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തി
സംഭവത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് അന്വേഷണം ആരംഭിച്ചു
രാജസ്ഥാനില്‍ ആക്രിക്കടയില്‍ നിന്നും 5000ത്തോളം ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തി. സംഭവത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് അന്വേഷണം ആരംഭിച്ചു. വ്യക്തി വിവര ചോര്‍ച്ച സംബന്ധിച്ച ആരോപണങ്ങള്‍ ശക്തമായിരിക്കെയാണ് സംഭവം.
ജയ്പൂരിലെ ആക്രി കടയില്‍ നിന്നാണ് അപേക്ഷകര്‍ക്ക് അയച്ചുനല്‍കാന്‍ തയ്യാറാക്കിയ തരത്തില്‍ 5000ത്തോളം ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്.
പ്രദേശത്തെ മുന്‍സിപ്പല്‍ കൌണ്‍സിലറാണ് വിവരം പുറത്തറിയിച്ചത്.
സംഭവം അന്വേഷിക്കുന്നതിനായി ഒരു സംഘത്തെ ജയ്പൂരിലേക്ക് അയച്ചിട്ടുണ്ടെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് സെക്രട്ടറി അഖില്‍ അരോറ പറഞ്ഞു.
ഈ വർഷം മാർച്ചിൽ മഹാരാഷ്ട്രയിലെ യവത്മല്ലിലെ കിണറ്റില്‍ നിന്ന് നൂറോളം ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയിരുന്നു. കിണര്‍ വ്യത്തിയാക്കുന്നതിനിടെ പ്ലാസ്റ്റിക്ക് ബാഗുകളിലാക്കിയ നിലയിലാണ് ആധാർ കാർഡുകള്‍ കണ്ടെത്തിയത്. യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ 2011 നും 2014 നും ഇടയിൽ ഇറക്കിയതായിരുന്നു കണ്ടെടുത്ത കാര്‍ഡുകള്‍.