കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ബുഖാരിയുടെ ഘാതകരുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു

Update: 2018-06-18 06:11 GMT
Editor : Subin
കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ബുഖാരിയുടെ ഘാതകരുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു
Advertising

ഇന്നലെ വൈകീട്ട് ഓഫീസില്‍ നിന്ന് ഇഫ്താര്‍ വിരുന്നിന് പോകുമ്പോഴായിരുന്നു ഷുജാത് ബുക്ഹാരിക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. ഒപ്പമുണ്ടായിരുന്ന ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും

മാധ്യമപ്രവര്‍ത്തകനായ ഷുജാത് ബുഖാരിയുടെ ഘാതകരെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് ജമ്മുകാശ്മീര്‍ പോലീസ്. ആക്രമണം നടത്തിയ മൂന്നംഗസംഘത്തിന്റെ സിസിടിവി ചിത്രങ്ങള്‍ പോലീസ് പുറത്ത് വിട്ടു. ഇന്നലെ വൈകുന്നേരമാണ് റൈസിങ് കാശ്മീര്‍ എഡിറ്ററായ ബുഖാരിയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഭീകരര്‍ കൊല്ലപ്പെടുത്തിയത്. മുന്‍പ് മൂന്ന് വധശ്രമങ്ങള്‍ ബുഖാരിക്ക് നേരെ നടന്നിട്ടുണ്ട്.

ബൈക്കിലെത്തിയ മൂന്ന് പേരാണ് ഷുജാത്ത് ബുഹാരിയേയും സുരക്ഷാ ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തിയത്. ഇതില്‍ മൂന്ന് പേരുടെയും മുഖം മറച്ച നിലയിലാണ്. ഇവരെ തിരിച്ചറിയാന്‍ സഹായിക്കണമെന്ന് ആഭ്യര്‍ത്ഥിച്ചാണ് പോലീസ് സിസിടിവി ചിത്രങ്ങള്‍ പുറത്ത്‌വിട്ടത്. റൈസിങ് കാശ്മീരിന്റെ ഓഫീസില്‍ നിന്നും ഇഫ്താര്‍ വിരുന്നിന് പോകുമ്പോഴായിരുന്നു ഷുജാത് ബുഹാരിക്ക് നേരെ ആക്രമണം നടന്നത്.

ബുഹാരിയും സുരക്ഷാഉദ്യോഗസ്ഥനായ ഹമിദ് ചൗധരിയും സംഭവസ്ഥലത്ത് മരിച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥനായ മുമ്ദാസ് അവാന്‍ രാത്രി വൈകിയാണ് മരിച്ചത്. മുന്‍പ് മൂന്ന് തവണ ആക്രമണം നടന്ന പശ്ചാത്തലത്തില്‍ 2000 മുതല്‍ ബുഹാരിക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തെ അപലപിച്ച ഹുറിയത് കോണ്‍ഫറന്‍സ് ചെയര്മാന്‍ സയ്യിദ് അലി ഗിലാനി അഭിപ്രായവ്യത്യാസങ്ങള്‍ ഒരാളെ കൊല്ലാനുള്ള കാരണമല്ലെന്നും പറഞ്ഞു.

ബുഹാരിയേയും സുരക്ഷാ ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തിയ സംഭവത്തെ പാകിസ്ഥാനും അപലപിച്ചു. അടുത്ത കാലത്തായി രാജ്യത്തിന്റെ പലഭാഗത്തായി നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് വധഭീഷണി ഉയര്‍ന്നിട്ടുള്ളതെന്ന് ആക്രമണത്തില്‍ ദുഃഖം രേഖപെടുത്തി എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും വ്യക്തമാക്കി.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News