സമരം അവസാനിച്ചെങ്കിലും റേഷന്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് അനുമതി ലഭിച്ചില്ല
കെജ്രിവാളും മന്ത്രിമാരും സമരം അവസാനിപ്പിച്ചെങ്കിലും റേഷന്‍ സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കാനുള്ള പദ്ധതിക്ക് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ ഇനിയും അനുമതി നല്‍കിയിട്ടില്ല.
കെജ്രിവാളും മന്ത്രിമാരും സമരം അവസാനിപ്പിച്ചെങ്കിലും റേഷന്‍ സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കാനുള്ള പദ്ധതിക്ക് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ ഇനിയും അനുമതി നല്‍കിയിട്ടില്ല. വൈകാതെ അനുമതിക്കായി സര്‍ക്കാര്‍ വീണ്ടും ലെഫ്റ്റനന്‍റ് ഗവര്‍ണറെ സമീപിക്കും. അതേസമയം കെജ്രിവാള്‍ അവസരവാദിയാണെന്ന് ചൂണ്ടിക്കാട്ടി സമരത്തെ പിന്തുണച്ച മുഖ്യമന്ത്രിമാര്‍ക്ക് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി കത്തയക്കും.
ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ ഓഫീസില്‍ ധര്‍ണ്ണ നടത്തുമ്പോള്‍ സര്‍ക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളിലൊന്നായിരുന്നു റേഷന്‍ സാധനങ്ങള്‍ വീട്ട് പടിക്കല്‍ എത്തിക്കാനുള്ള പദ്ധതിയുടെ അനുമതി. സര്‍ക്കാരിന്‍റെ സ്വപ്നപദ്ധതിയായ ഇതിന് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ നിലവില്‍ അനുമതി നിഷേധിച്ചിരിക്കുകയാണ്. പ്രശ്നങ്ങള്‍ താല്‍ക്കാലികമായി അവസാനിച്ചെങ്കിലും ലെഫ്റ്റനന്‍റ് ഗവര്‍ണറുമായുള്ള ശീതയുദ്ധം ഇനിയും സര്‍ക്കാരിന് തുടരേണ്ടി വരും.
അതേസമയം കെജ്രിവാളിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയ മുഖ്യമന്ത്രിമാര്‍ക്ക് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി കത്തയക്കും. കെജ്രിവാള്‍ അവസരവാദി മാത്രമാണെന്നും മതേതരചേരിയെ ശക്തിപ്പെടുത്താനാണ് പിന്തുണക്കുന്നതെങ്കില്‍ നിര്‍ണ്ണായക വിഷയങ്ങളില്‍ ബിജെപിക്ക് ഒപ്പം നില്‍ക്കുന്ന നിലപാടാണ് കെജ്രിവാള്‍ സ്വീകരിച്ചിട്ടുള്ളതെന്ന് ഓര്‍മ്മിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയക്കുക. ജനങ്ങള്‍ വലയുമ്പോള്‍ ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയും ബിജെപിയും എയര്‍കണ്ടീഷന്‍ ധര്‍ണകള്‍ നടത്തിയെന്ന് ആരോപിച്ച് ഡി.പി.സി.സി പ്രമേയവും അവതരിപ്പിച്ചു. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ആംആദ്മി പാര്‍ട്ടിയേയും ബിജെപിയേയും ഡല്‍ഹിയിലെ പ്രശ്നങ്ങളില്‍ വിമര്‍ശിച്ചിരുന്നു.