സുഷമാ സ്വരാജിനെ ട്രോളിയ സംഘപരിവാര്‍ ട്വിറ്റര്‍ അക്കൌണ്ടുകള്‍ പിന്തുടരുന്നത് കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള 41 എം.പിമാര്‍

മിശ്രവിവാഹിതരായ ദമ്പതികളോട് മതം മാറാന്‍ ആവശ്യപ്പെട്ട പാസ്പോര്‍ട്ട് ഓഫീസര്‍ക്ക് എതിരെ നടപടി എടുത്തതിനാണ് സുഷമാ സ്വരാജിനെതിരെ അധിക്ഷേപ ട്രോളുകളുമായി സംഘ്‍പരിവാര്‍ ട്വിറ്റര്‍ അക്കൌണ്ടുകള്‍ രംഗത്തെത്തിയത്

Update: 2018-06-26 13:34 GMT
Advertising

മിശ്ര വിവാഹിതരായ ദമ്പതികളോട് മതം മാറാന്‍ ആവശ്യപ്പെട്ട പാസ്പോര്‍ട്ട് ഓഫീസര്‍ക്ക് എതിരെ നടപടി എടുത്തതിന് സുഷമാ സ്വരാജിനെ ട്രോളിയ സംഘപരിവാര്‍ ട്വിറ്റര്‍ അക്കൌണ്ടുകള്‍ പിന്തുടരുന്നത് കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള 41 എംപിമാരെന്ന് റിപ്പോര്‍ട്ട്. ഇതില്‍ എട്ട് അക്കൌണ്ടുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുടരുന്നുണ്ട്. മന്ത്രിയുടെ നടപടി വര്‍ഗീയമാണെന്ന് വ്യാഖ്യാനിച്ചായിരുന്നു വ്യക്തിപരമായി ആക്ഷേപിക്കുന്നത് അടക്കമുള്ള ട്രോള്‍ പോസ്റ്റുകള്‍ പ്രചരിപ്പിച്ചിരുന്നത്. അതിനിടെ സുഷമാ സ്വരാജിന് പിന്തുണയുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് എത്തി.

169 അക്കൌണ്ടുകളില്‍ നിന്നായി 211 ട്രോള്‍ ട്വീറ്റുകള്‍ തനിക്ക് എതിരെയുണ്ടായെന്ന് സുഷമാ സ്വരാജ് ചൂണ്ടിക്കാട്ടിയിരുന്നു. ഇവയില്‍ 18 അക്കൌണ്ടുകളില്‍ ഏതെങ്കിലും ഒരു ബിജെപി എംപി പിന്തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പടെ ആകെ 41 എംപിമാരാണ് ഈ അക്കൌണ്ടുകള്‍ പിന്തുടരുന്നത്. ഇതില്‍ എട്ട് അക്കൌണ്ടുകളെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫോളോ ചെയ്യുന്നുണ്ട്.

പ്രശ്നം നടക്കുന്ന സമയത്ത് രാജ്യത്ത് ഇല്ലായിരുന്നെന്ന് ചൂണ്ടിക്കാട്ടി സുഷമാ സ്വരാജ് എഴുതിയിട്ട ട്വീറ്റിലാണ് ട്രോളന്‍മാരെ തുറന്നുകാണിച്ചിരുന്നത്.

അതിനിടെ സംഭവത്തില്‍ മന്ത്രിക്ക് പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് എത്തി. എന്ത് കാരണം കൊണ്ടും ഒരാളെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ പാടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസും പ്രതികരിച്ചിരുന്നു. ഇതില്‍ പ്രധാനമന്ത്രി പിന്തുടരുന്ന ട്വീറ്റര്‍ അക്കൌണ്ടുകള്‍ ഉണ്ട്. വനിതാ മന്ത്രിയെ ട്രോളാന്‍ പ്രേരണ നല്‍കുന്നത് പ്രധാനമന്ത്രിയാണെന്നും കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു. ട്രോളുകളിലുള്ള വേദനയാണ് ഇവ ഷെയര്‍ ചെയ്ത് സുഷമാ സ്വരാജ് പ്രകടിപ്പിച്ചതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

Tags:    

Similar News