വ്യാജന്മാരെ പൂട്ടിയതോടെ മോദിക്ക് നഷ്ടമായത് 3ലക്ഷം ട്വിറ്റര്‍ ഫോളോവേഴ്സിനെ 

രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ടില്‍ നിന്നും 17,503 പേരും ശശി തരൂര്‍ 1.51 ലക്ഷം, കെജ്രിവാള്‍ 9155, സുഷമ സ്വരാജ് 74132, അമിത് ഷാ 33363 എന്നിങ്ങനെ നീളുന്നു ഫോളോവേഴ്സിന്റെ എണ്ണം ഇടിഞ്ഞവരുടെ പട്ടിക.

Update: 2018-07-14 06:32 GMT
Advertising

വ്യാജന്മാരെ പൂട്ടിയതോടെ ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോളോവേഴ്‌സില്‍ വന്‍ ഇടിവ്. ഏകദേശം 3 ലക്ഷം ഫോളോവേഴ്‌സിനെയാണ്‌ ട്വിറ്ററിന്റെ വ്യാജന്‍ വേട്ടയില്‍ മോദിക്ക് നഷ്ടമായത്. ഇന്ത്യയിലെത്തന്നെ കൂടുതല്‍ ഫോളോവേഴ്സുകളുളളവരില്‍ മുന്‍പന്തിയിലായിരുന്നു നരേന്ദ്രമോദി. 43.4 മില്യണ്‍ ആയിരുന്നു മോദിയുടെ ട്വിറ്റര്‍ ഫോളവേഴ്‌സ്. ട്വിറ്ററിന്റെ നടപടി ആരംഭിച്ചതോടെ 43.1 ആയി കുറഞ്ഞു.

അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സിലും കുറവ് സംഭവിച്ചിട്ടുണ്ട്. ട്വിറ്റര്‍ വ്യാജന്മാരെ തുരത്താനാരംഭിച്ച 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷം ഫോളോവേഴ്‌സിന്റെ കുറവാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഹാന്‍ഡിലും സംഭവിച്ചത്. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ടില്‍ നിന്നും 17,503 പേരെയാണ് നഷ്ടമായത്. ശശി തരൂര്‍ 1.51 ലക്ഷം, അരവിന്ദ് കെജ്രിവാള്‍ 9155, സുഷമ സ്വരാജ് 74132, അമിത് ഷാ 33363 എന്നിങ്ങനെ നീളുന്നു ഫോളോവേഴ്സിന്റെ എണ്ണം കുത്തനെ ഇടിഞ്ഞവരുടെ പട്ടിക.

ട്വിറ്ററിന്റെ വ്യാജന്മാരെ തുരത്താനുള്ള നടപടി തുടരുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. വ്യാജ അക്കൗണ്ട് ഉടമകളെ കണ്ടെത്താനും വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കാനും ഫേസ്ബുക്കും ട്വിറ്ററും സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് നടപടി. വ്യാജ അക്കൗണ്ടുകളുടെ വര്‍ധന കാരണം കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏഴ് കോടി അക്കൗണ്ടുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു

Tags:    

Similar News