റുവാണ്ട പ്രസിഡന്റിന് മോദി 200 പശുക്കള്‍ സമ്മാനമായി നല്‍കും
റുവാണ്ടയിലെ ‘ഒരു പാവപ്പെട്ട കുടുംബത്തിന് ഒരു പശു’ എന്ന ‘ഗിരിങ്ക’ പദ്ധതിയുടെ ഭാഗമായാണ് മോദി പശുക്കളെ സമ്മാനിക്കുന്നത്
ആദ്യമായി റുവാണ്ട സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി അവിടുത്തെ പ്രസിഡന്റിന് സമ്മാനമായി നല്‍കുന്നത് 200 പശുക്കളെ. റുവാണ്ടയിലെ ‘ഒരു പാവപ്പെട്ട കുടുംബത്തിന് ഒരു പശു’ എന്ന ‘ഗിരിങ്ക’ പദ്ധതിയുടെ ഭാഗമായാണ് മോദി പശുക്കളെ സമ്മാനിക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി റുവാണ്ട സന്ദര്‍ശിക്കുന്നത്. 2006ലാണ് റുവാണ്ടന്‍ സര്‍ക്കാര്‍ ഗിരിങ്ക പദ്ധതി തുടങ്ങുന്നത്. ഇതുവരെ 3.5 ലക്ഷം കുടുംബം പദ്ധതിയുടെ ഗുണഭോക്തക്കളായി.
‘ബ്രിക്‌സ്’ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നത്. ഈ യാത്രയിലാണ് റുവാണ്ട, ഉഗാണ്ട എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്. ജൂലൈ 23-24 എന്നീ ദിവസങ്ങളില്‍ റുവാണ്ടയും, 24-25 ദിവസങ്ങളില്‍ ഉഗാണ്ടയും സന്ദര്‍ശിക്കും.
കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ പ്രധാനമന്ത്രി നടത്തിയ വിദേശ സന്ദര്‍ശനങ്ങളുടെ ചെലവുകള്‍ കഴിഞ്ഞ ദിവസങ്ങളിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടത്. 1,484 കോടി രൂപയായിരുന്നു മോദിയുടെ യാത്രക്കായി ചെലവിട്ടത്. എന്നാല്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലാണ് മോദിയുടെ പുതിയ യാത്ര.