ചെന്നൈയില്‍ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് ഒരു മരണം

ഇതര സംസ്ഥാന തൊഴിലാളികളായ ഇരുപതോളം പേരെ രക്ഷപെടുത്തി

Update: 2018-07-22 03:42 GMT
Advertising

ചെന്നൈ തരമണിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് ഒരു മരണം. ഇതര സംസ്ഥാന തൊഴിലാളികളായ ഇരുപതോളം പേരെ രക്ഷപെടുത്തി. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. കെട്ടിടം തകർന്ന് വീഴുമ്പോൾ നാൽപതിലധികം തൊഴിലാളികൾ അകത്തുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. തകരുന്ന ശബ്ദം കേട്ട് ഇവർ പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. കൂടുതൽ പേർ കെട്ടിടത്തിനിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സംശയത്തിൽ രക്ഷാ പ്രവർത്തനം തുടരുകയാണ്.

Tags:    

Similar News