റാഫേല്‍ വിമാന കരാറില്‍ മോദിക്കെതിരെ അവകാശ ലംഘനത്തിന് കോണ്‍ഗ്രസ്സ്
റാഫേല്‍ വിമാന ഇടപാട് വിവരങ്ങള്‍ രഹസ്യമാക്കുന്നതിനെ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ചോദ്യം ചെയ്തിരുന്നു
റാഫേല്‍ വിമാന ഇടപാടില്‍ കേന്ദ്രത്തിനെതിരെ നീക്കം ഊര്‍ജ്ജിതമാക്കി കോണ്‍ഗ്രസ്സ്. പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കുമെതിരെ ലോക്സഭയില്‍ അവകാശ ലംഘന നോട്ടീസ് നല്‍കും. വിമാനവിലയടക്കമുള്ള വിവരങ്ങള്‍ പരസ്യമാക്കണമെന്നും കാരാര്‍ സംബന്ധിച്ച് അന്വേഷണം മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്‍റണി പറഞ്ഞു.
റാഫേല്‍ വിമാന ഇടപാട് വിവരങ്ങള്‍ രഹസ്യമാക്കുന്നതിനെ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ യു.പി.എ കാലത്താണ് കരാര്‍ ഉണ്ടാക്കിയതെന്ന് പ്രതിരോധമന്ത്രി ഇതിന് മറുപടി നല്‍കി. ഇതുവഴി മന്ത്രി നിര്‍മ്മലാ സാതീരാമാന്‍ സഭയെ തെറ്റിദ്ധരിപ്പിരിക്കുകയാണ് എന്നാണ് കോണ്‍ഗ്രസ്സ് ആക്ഷേപം, വിവരങ്ങള്‍ മൂടി വെക്കുംതോറും നിഗൂഢത ഏറുകയാണെന്ന് മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്‍റണി പറഞ്ഞു
സഭയെ തെറ്റിദ്ധതിരപ്പിച്ചതില്‍ പ്രാധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവര്‍ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും കോണ്‍ഗ്രസ്സ് വ്യക്തമാക്കി. അതിനിടെ സി.ബി.ഐ, എന്‍ഫോഴ്സ്മെന്‍റ് തുടങ്ങിയ അന്വേഷണ ഏജന്‍സികളെ സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ്സ് നേതാവ് ആനന്ദ്ശര്‍മ്മ രാജ്യസഭയില്‍ ആരോപിച്ചിച്ചു. കേന്ദ്ര മന്ത്രി വിജയ്ഗോയല്‍ ആരോപണത്തിനെതിരെ രംഗത്തിയതോടെ സഭ അല്‍പനേരം പ്രക്ഷുബ്ധമായി.