മുഗള്‍ ചക്രവര്‍ത്തിമാരുടെ പേരില്‍ കള്ളക്കഥയുമായി രാജസ്ഥാന്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ 

മുഗള്‍ ചക്രവര്‍ത്തിമാരായരുന്ന ഹുമയൂണിനെക്കുറിച്ചും ബാബറിനെക്കുറിച്ചും മണ്ടത്തരം വിളമ്പി രാജസ്ഥാന്‍ ബി.ജെ.പി അദ്ധ്യാക്ഷനും രാജ്യസഭാ അംഗവുമായ മദന്‍ ലാല്‍ സെയ്‌നി. 

Update: 2018-07-26 11:06 GMT
Advertising

മുഗള്‍ ചക്രവര്‍ത്തിമാരായിരുന്ന ഹുമയൂണിനെക്കുറിച്ചും ബാബറിനെ ക്കുറിച്ചും മണ്ടത്തരം വിളമ്പി രാജസ്ഥാന്‍ ബി.ജെ.പി അദ്ധ്യക്ഷനും രാജ്യസഭാ അംഗവുമായ മദന്‍ ലാല്‍ സെയ്‌നി. ഹുമയൂണ്‍ തന്റെ മരണക്കിടക്കയില്‍വെച്ച് ബാബറെ വിളിച്ച് നല്‍കിയ ഉപദേശമെന്ന പേരിലാണ് കള്ളക്കഥ പറഞ്ഞത്. ഹിന്ദുസ്ഥാന്‍ തുടര്‍ന്നും ഭരിക്കണമെങ്കില്‍ പശുക്കളെയും ബ്രാഹ്മണരേയും സ്ത്രീകളെയും ബഹുമാനിക്കണമെന്ന് ഹുമയൂണ്‍ ബാബറിനോട് പറഞ്ഞെന്നണ് ബി.ജെ.പി അദ്ധ്യക്ഷന്റെ കണ്ടെത്തല്‍. ബാബര്‍ മരിച്ച് 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹുമയൂണ്‍ മരിച്ചതെന്ന വസ്തുതപോലും അറിയാതെയാണ് ബി.ജെ.പി രാജസ്ഥാന്‍ അദ്ധ്യക്ഷന്റെ ഇല്ലാക്കഥ.

ബാബര്‍ മരിക്കുന്നത് 1531ലും ഹുമയൂണ്‍ മരിക്കുന്നത് 1556ലും ആണ്. അതേസമയം സെയ്‌നിയുടെ പ്രസ്താവനക്കെതിരെ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് രംഗത്ത് എത്തി. ഇത്തരം വളച്ചൊടിക്കലുകള്‍ക്ക് മുമ്പ് ചരിത്രം വായിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ സെയ്നിയുടെ പ്രസ്താവനക്കെതിരെ പലരും രംഗത്ത് എത്തി. രാജസ്ഥാനിലെ ആല്‍വാറില്‍ കഴിഞ്ഞ ദിവസമുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. പശുവിന്റെ പേരിലുള്ള ആക്രമങ്ങളെ പരോക്ഷമായെങ്കിലും ന്യായീകരിക്കാനാണ് ഇത്തരം അബദ്ധ പ്രസ്താവനകളുമായി ബി.ജെ.പി നേതാക്കള്‍ രംഗത്ത് എത്തുന്നത്.

ഗോവധം നിര്‍ത്തിയാല്‍ ആള്‍ക്കൂട്ട കൊലകളും സ്വയം അവസാനിച്ചോളുമെന്നാണ് ആര്‍.എസ്.എസ് തലവന്‍ ഇന്ദ്രേഷ് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ആള്‍വാര്‍ ആള്‍ക്കൂട്ട കൊലപാതകം ഉള്‍പ്പെടെ രാജ്യത്ത് വര്‍ധിച്ചുവരുന്ന കാടത്തത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ये भी पà¥�ें- ബീഫ് തീറ്റ നിര്‍ത്തിയാല്‍ ആള്‍ക്കൂട്ട കൊലകളും അവസാനിക്കുമെന്ന് ആര്‍.എസ്.എസ്

Tags:    

Similar News