മനുഷ്യക്കടത്ത് തടയുന്നതിനുള്ള ബില്‍ പാസാക്കി

ഇരകളെ രക്ഷിക്കുന്നതിനും സംരക്ഷണം നല്‍കുന്നതിനുമുള്ള വ്യവസ്ഥകളാണ് ബില്ലിന്റെ കാതല്‍

Update: 2018-07-27 02:58 GMT
Advertising

മനുഷ്യക്കടത്ത് തടയുന്നതിനുള്ള ബില്‍ ലോക്സഭ പാസാക്കി. ഇരകളെ രക്ഷിക്കുന്നതിനും സംരക്ഷണം നല്‍കുന്നതിനുമുള്ള വ്യവസ്ഥകളാണ് ബില്ലിന്റെ കാതല്‍. എന്നാല്‍ ബില്‍ മനുഷ്യക്കടത്ത് തടയാന്‍ പര്യാപ്തമല്ലെന്നും പോരായ്മകള്‍ ഏറെയുണ്ടെന്നും ശശി തരൂര്‍ എം.പി ആരോപിച്ചു.

കേന്ദ്ര, സംസ്ഥാന, ജില്ലാ തലങ്ങളില്‍ മനുഷ്യക്കടത്ത് തടയുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ രൂപീകരിക്കണമെന്ന് ലോക്സഭ പാസാക്കിയ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. കുറ്റക്കാര്‍ക്ക് 10 വര്‍ഷം കഠിനതടവ് ശിക്ഷ നല്‍കണം. ഒരു ലക്ഷം രൂപയില്‍ കുറയാത്ത പിഴയും ചുമത്തണം. നിര്‍ബന്ധമായി ജോലി ചെയ്യിപ്പിക്കല്‍, യാചനക്ക് അയക്കല്‍ തുടങ്ങിയവ തടയണമെന്നും ബില്‍ ആവശ്യപ്പെടുന്നു. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധിയാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്.

മനുഷ്യക്കടത്ത് നിയമം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കറിനോട് ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.എന്നാല്‍ സ്വമേധയാ ലൈംഗിക തൊഴിലാളിയായവരെയും നിര്‍ബന്ധപൂര്‍വ്വം ആയവരെയും ബില്‍ ഒരു പോലെയാണ് കാണുന്നത്. ഇതടക്കം നിരധി പോരായ്മകള്‍ ഈ ബില്ലിനുണ്ടെന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടി. ബില്‍ പാര്‍ലമെന്റിന്റെ വിദഗ്ധ സമിതിക്ക് വിടണമെന്നായിരുന്നു ശിവസേനയുടെയും സിപിഎമ്മിന്റെയും നിലപാട്.

Tags:    

Similar News