മുസഫര്‍പൂര്‍ അഭയകേന്ദ്ര പീഡനക്കേസ് പ്രതി ബ്രജേഷ് താക്കൂറിന് ജയിലില്‍ സുഖവാസം
മുസഫര്‍പൂര്‍ ആഭയകേന്ദ്രത്തിലെ 40 പെണ്‍കുട്ടികളെ 4 വര്‍ഷത്തോളം പീഡനത്തിനിരയാക്കി എന്നാണ് കേസ്. അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാരനായിരുന്നു ബ്രജേഷ് താക്കൂര്‍.
മുസഫര്‍പൂര്‍ അഭയകേന്ദ്ര പീഡനക്കേസ് പ്രതി ബ്രജേഷ് താക്കൂറിന് ജയിലില്‍ സുഖവാസം. ജയില്‍ ആശുപത്രിയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ബ്രജേഷിനെ കണ്ടെത്തിയത് സന്ദര്‍ശകരുടെ മുറിയില്‍. മന്ത്രിയുടേതടക്കമുള്ള ഫോണ്‍ നമ്പറുകള്‍ കുറിച്ച രണ്ട് പേപ്പറുകളും ബ്രജേഷില്‍ നിന്നും കണ്ടെടുത്തു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജില്ലാ അധികൃതരും പൊലീസും അടങ്ങിയ സംഘം നടത്തിയ മിന്നല്‍ പരിശോധനയിലാണ് മുസഫര്‍പൂര്‍ അഭയകേന്ദ്ര പീഡനക്കേസ് പ്രതി ബ്രജേഷ് താക്കൂറിന്റെ ജയിലിലെ സുഖവാസം കണ്ടെത്തിയത്.
മിന്നല്‍ പരിശോധന സമയത്ത് സന്ദര്‍ശന മുറിയിലാണ് ബ്രജേഷ് താക്കൂറിനെ കണ്ടെത്തിയത്. ജയിലിന് പുറത്തുള്ളവരുമായി ബ്രജേഷ് ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി. പരിശോധനയില്‍ 40 പേരുടെ ഫോണ്‍ നമ്പറുകള്‍ കുറിച്ച 2 പേപ്പറും ബ്രജേഷില്‍ നിന്നും കണ്ടെടുത്തു.
ഒരു മന്ത്രിയുടേതടക്കം ഉന്നത ശ്രേണിയില്‍ ഉള്ളവരുടേതാണ് കുറിച്ചുവച്ച ഫോണ്‍ നമ്പറുകളെന്നാണ് പ്രാഥമിക കണ്ടെത്തല്‍. നമ്പറുകള്‍ സിബിഐക്ക് കൈമാറി. ജയില്‍ സൂപ്രണ്ടിന്റെ മുറിയിലെ ലാന്‍ഡ്ഫോണോ ആരുടെയെങ്കിലും മൊബൈല്‍ ഫോണോ ആണ് ബ്രജേഷ് ഉപയോഗിച്ചിരുന്നത് എന്നാണ് വിവരം.
രണ്ടാഴ്ച നീണ്ട ജയിലിന് പുറത്തുള്ള ആശുപത്രിയിലെ ചികിത്സക്ക് ശേഷം കഴിഞ്ഞ ആഴ്ചയാണ് ബ്രജേഷിനെ ജയിലിലെ ആശുപത്രിയിലേക്ക് മാറ്റിയത്. മുസഫര്‍പൂര്‍ ആഭയകേന്ദ്രത്തിലെ 40 പെണ്‍കുട്ടികളെ 4 വര്‍ഷത്തോളം പീഡനത്തിനിരയാക്കി എന്നാണ് കേസ്. അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാരനായിരുന്നു ബ്രജേഷ് താക്കൂര്‍.