രാജ്യസഭാ തെരഞ്ഞെടുപ്പിൽ നോട്ട അനുവദിക്കരുതെന്ന് സുപ്രീം കോടതി
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ട അനുവദിച്ചുള്ള പുതിയ നടപടിക്കെതിരെയാണ് ഉത്തരവിട്ടത്
Update: 2018-08-21 07:38 GMT
വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ നോട്ട അനുവദിക്കില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ദീപക്ക് മിശ്ര എ.എം ഖാൻ വാൾക്കർ എന്നിവരടങ്ങുന്ന ബെഞ്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ട അനുവദിച്ചുള്ള പുതിയനടപടിക്കെതിരെ ഉത്തരവിട്ടത്. ശൈലേഷ് മനുഭായി പാർമെർ എന്ന ഗുജറാത്തിൽ നിന്നുമുള്ള കോൺഗ്രസിന്റെ മുൻ ചീഫ് വിപ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോടതിയെ സമീപിച്ചത്. പൊതു തിരഞ്ഞെടുപ്പുകളിൽ വ്യക്തികൾക്ക് മാത്രമാണ് നോട്ട അനുവദിച്ചിട്ടുള്ളത് എന്ന് സുപ്രീം കോടതി പറഞ്ഞു. രാജ്യ സഭാ തിരഞ്ഞെടുപ്പിൽ നോട്ട അനുവദിച്ചാൽ അത് വൻ തോതിലുള്ള കുതിര കച്ചവടത്തിനും അഴിമതിക്കുമിടയാക്കുമെന്ന് ശൈലേഷ് മനുഭായി പാർമെർ പറഞ്ഞു.