സത്യപാൽ മാലിക് പുതിയ ജമ്മു-കശ്മീർ ഗവർണര്‍
കഴിഞ്ഞ ഒരു ദശവർഷത്തിലധികമായി എം.എം. വോറയായിരുന്നു ജമ്മു-കശ്മീർ ഗവർണർ
Update: 2018-08-21 14:40 GMT
ബിഹാർ ഗവർണർ സത്യപാൽ മാലിക് പുതിയ ജമ്മു-കശ്മീർ
ഗവർണറായി പദവിയേൽക്കും. കഴിഞ്ഞ ഒരു ദശകത്തിലധികമായി എം.എം. വോറയായിരുന്നു ജമ്മു-കശ്മീർ ഗവർണർ. മെഹബൂബ മുഫ്തി സർക്കാർ കശ്മീരിൽ പരാജയപ്പെട്ടതോടെ കഴിഞ്ഞ ജൂൺ 20 മുതൽ സംസ്ഥാനം ഗവർണർ ഭരണത്തിലായിരുന്നു. കഴിഞ്ഞ യു.പി.എ സർക്കാർ കശ്മീർ ഗവർണറായി നിയമിച്ച എം.എം. വോറയെ നരേന്ദ്രമോദി സർക്കാർ നിലനിർത്തുകയായിരുന്നു.
ബി.ജെ.പി മുൻ ദേശീയ ഉപാധ്യക്ഷനായിരുന്ന സത്യപാൽ മാലിക് 2017 സെപ്തംപറിലാണ് ബിഹാർ ഗവർണറായി പദവിയേറ്റത്. മുൻ കേന്ദ്രമന്ത്രിയായിരുന്ന ഇദ്ദേഹം രണ്ട് തവണ രാജ്യസഭാ അംഗം കൂടിയായിരുന്നു. ബിഹാറിൽ സത്യപാൽ മാലിക്കിന്റെ വിടവ് നികത്താനായി ലാൽ ജി തന്തോനെ ഗവർണറായി നിയമിച്ചു.